പ്രവീൺ റാണ
തൃശ്ശൂര്‍: തട്ടിപ്പുകേസില്‍ അറസ്റ്റിലായ പ്രവീണ്‍ റാണയും ബിനാമികളും 24 സ്ഥലങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടിയതായി പോലീസ് കണ്ടെത്തി. സംസ്ഥാനത്തിനു പുറത്തുള്ള വസ്തുക്കളും ഇതില്‍പ്പെടുന്നു.
ആധാരത്തില്‍ 1.10 കോടിരൂപ വിലകാണിച്ച ഭൂമിയാണ് റാണയുടെയും കൂട്ടരുടെയും പേരിലുള്ളതായി പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ യഥാര്‍ഥവില കൂടുതലാകുമെന്നാണ് കരുതുന്നത്. ഒഴിഞ്ഞ പറമ്പുകളും വീടുകളുമെല്ലാം ഇതില്‍പ്പെടുന്നു. മാടക്കത്തറ, ബെംഗളൂരു, കണ്ണൂര്‍ ഉദയഗിരി, പാലക്കാട് എന്നിവിടങ്ങളിലായാണ് ഈ സ്ഥലങ്ങള്‍ കിടക്കുന്നത്.
വാങ്ങിക്കൂട്ടിയ ഓഹരികളുടെ വിവരങ്ങളില്‍ ചിലതും പോലീസിനു ലഭിച്ചു. മുംബൈയിലെ ഐയാണ് വെല്‍നസ് എന്ന സ്ഥാപനത്തിന്റെ 7500 ഓഹരികള്‍ പ്രവീണ്‍ വാങ്ങിയിട്ടുണ്ട്.
നിക്ഷേപകരില്‍നിന്ന് സമാഹരിച്ച തുക എന്തുചെയ്തുഎന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കൊച്ചിയിലെ പബ്ബില്‍ 16 കോടിയോളം രൂപ ഇയാള്‍ മുതല്മുടക്കിയെന്നു മുമ്പു വ്യക്തമായിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവീണ്‍ റാണയ്ക്കെതിരായ പരാതികളുടെ എണ്ണം 100 കടന്നുവെന്നാണ് അറിയുന്നത്. റാണയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചു.
Content Highlights: praveen rana assets details
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..