പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി
കോഴിക്കോട്: കോഴിക്കോട് വീണ്ടും പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച കുന്ദമംഗലത്ത് നിന്ന് ഷിജല്‍ ഷാന്‍ എന്ന പ്രവാസിയെ ആണ് തട്ടിക്കൊണ്ടുപോയത്. മര്‍ദിച്ച് അവശനാക്കി നാലു മണിക്കൂറിന് ശേഷം വിട്ടയച്ചു. കഴിഞ്ഞ ദിവസം താമരശ്ശേരിയില്‍ തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവിനായി പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പുതിയ സംഭവം.
കുന്ദമംഗലം സ്വദേശിയായ ഷിജല്‍ ഷാന്‍ ശനിയാഴ്ചയാണ് ദുബായിയില്‍ നിന്ന് നാട്ടിലെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടര മണിക്ക് പെരിങ്ങളത്ത് വെച്ച് ബൈക്ക് തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു.
പിന്നീട് മര്‍ദിച്ച് അവശനാക്കിയ ശേഷം താമരശ്ശേരിക്ക് സമീപം ഉപേക്ഷിച്ചുവെന്നാണ് പറയുന്നത്. സ്വര്‍ണ്ണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് സൂചന. കുന്ദമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താമരശ്ശേരിയിലെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ വിദേശത്തെ സാമ്പത്തിക ഇടപാടും സ്വര്‍ണക്കടത്ത് സംഘത്തിന്റെ പങ്കാളിത്തവും അന്വേഷിക്കുന്നുണ്ട്..
താമരശ്ശേരി പരപ്പന്‍പൊയിലില്‍ കുറുന്തോട്ടി കണ്ടിയില്‍ മുഹമ്മദ് ഷാഫി വീട്ടില്‍നിന്ന് ബലമായി വലിച്ചിറക്കി കാറില്‍കയറ്റി തട്ടിക്കൊണ്ടുപോകുകയായിരുന്നു. തടയാന്‍ശ്രമിച്ച ഭാര്യയെയും സംഘം കാറില്‍ വലിച്ചുകയറ്റിയെങ്കിലും അമ്പതുമീറ്ററോളം പിന്നിട്ടശേഷം വഴിയില്‍ ഇറക്കിവിട്ടു. വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം.
Content Highlights: pravasi youth kidnapped again in Kozhikode; Beaten and abandoned


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..