ഫോണ്ട് കട്ടെടുത്ത് സ്വന്തംപേരിൽ വിൽപ്പന, വിളിച്ചാൽ കേട്ടാലറക്കുന്ന തെറി, ഭീഷണി; പൊറുതിമുട്ടി പ്രവാസി


ദുബായിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെ മുസ്ലിം ലീഗ് പ്രവർത്തകൻ അറസ്റ്റിൽ എന്ന കുറിപ്പോടെയായിരുന്നു ഹബീബിനെതിരേ പ്രചാരണം. സി.പി.എം. ഓൺലൈൻ എന്ന പേരിലായിരുന്നു പ്രചാരണം.

പ്രതീകാത്മക ചിത്രം

കാസർകോട്: കാസർകോടിൽ ഗ്രാഫിക് ഡിസൈനിങ്ങിന്റെ മറവിൽ തട്ടിപ്പ് നടത്തുന്നയാൾക്കെതിരേ പരാതി. ഡിസൈനർ ഉണ്ടാക്കിയ ഫോണ്ട് സ്വന്തം പേരിൽ ഓൺലൈനിൽ വിൽപ്പനയ്ക്ക് വെച്ചാണ് ഇയാൾ തട്ടിപ്പ് നടത്തുന്നത്. താൻ ഉണ്ടാക്കിയ ഫോണ്ട് ഓൺലൈനിൽ വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ട് എന്നറിഞ്ഞ് ഉടമസ്ഥൻ പരസ്യത്തിൽ നൽകിയിട്ടുള്ള നമ്പറുമായി ബന്ധപ്പെടുമ്പോൾ കേട്ടാലറക്കുന്ന തെറികളും ഭീഷണി സന്ദേശങ്ങളുമാണ് ലഭിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. നിരവധി പേരാണ് ഇയാൾക്കെതിരേ രംഗത്തെത്തിയത്.

താൻ ഉണ്ടാക്കി സൗജന്യമായി നൽകി വരുന്ന ഫോണ്ട് വിൽപ്പനയ്ക്ക് വെച്ചതറിഞ്ഞാണ് കാസർകോട് സ്വദേശിയും പ്രവാസിയും ഡിസൈനറുമായ ഹബീബ് മളി ഇയാളെ ഫോണിൽ ബന്ധപ്പെടുന്നത്. എന്നാൽ ഫോണ്ടിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോൾ തന്നെ കേട്ടാലറക്കുന്ന തെറിവിളികളും ഭീഷണികളുമാണ് തനിക്ക് ലഭിച്ചതെന്ന് ഹബീബ് പറഞ്ഞു.

അഞ്ഞൂറ് രൂപയ്ക്കായിരുന്നു ഫോണ്ട് വിൽപ്പനയ്ക്ക് വെച്ചിരുന്നത്. എന്നാൽ താൻ സൗജന്യമായി നൽകിയിരുന്ന ഫോണ്ട് എങ്ങനെയാണ് കട്ടെടുത്ത് തന്റേതാണെന്ന രീതിയിൽ വിൽപ്പനയ്ക്ക് വെച്ചു എന്നായിരുന്നു ഹബീബ് അയാളോട് ചോദിച്ചത്. ഇതോടെ അയാൾ സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുവിധത്തിൽ പലതരത്തിലുള്ള വ്യാജ പോസ്റ്ററുകൾ മാധ്യമങ്ങളുടേതെന്ന രീതിയിൽ നിർമ്മിച്ച് പ്രചരിപ്പിക്കാൻ തുടങ്ങി.

"നിന്റെ പ്രൊഫൈൽ ഫോട്ടോയെടുത്ത് ഞാൻ ഒരു പണിതരും, അത് നിനക്ക് നാളെ രാവിലെ കാണാം. കഴിഞ്ഞ ദിവസം ഒരുത്തന് ഇതേപോലെ പണികൊടുത്തു, അവനെ പോക്സോ കേസ് പ്രതി ഒളിവിൽ എന്ന അടിക്കുറിപ്പോടെയാണ് പണികൊടുത്തത്. ഇപ്പോൾ അവന് നാട്ടിൽ ഇറങ്ങാൻ പറ്റാതെ വീട്ടിൽ ഇരിപ്പാണ്. നിനക്കുള്ള പണി നാളെ തരാം" എന്ന് ഭീഷണിപ്പെടുത്തിയതിന്റെ പിറ്റേദിവസം ഹബീബിനെതിരേയും വ്യാജ പോസ്റ്ററുകൾ പ്രചരിച്ചു തുടങ്ങിയിരുന്നു.

ദുബായിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെ മുസ്ലിം ലീഗ് പ്രവർത്തകൻ അറസ്റ്റിൽ എന്ന കുറിപ്പോടെയായിരുന്നു ഹബീബിനെതിരേ പ്രചാരണം. സി.പി.എം. ഓൺലൈൻ എന്ന പേരിലായിരുന്നു പ്രചാരണം. ഇതോടെ പലരും തന്നെ വിളിച്ച് കാര്യമന്വേഷിക്കാൻ തുടങ്ങിയെന്നും അപകീർത്തി സഹിക്കവയ്യാതെ പോലീസിൽ പരാതിപ്പെടുകയായിരുന്നുവെന്നും ഹബീബ് പറഞ്ഞു. സംഭവത്തിൽ ഓഡിയോ ക്ലിപ്പും, വാട്സാപ്പ് സന്ദേശങ്ങളുടേയും ഭീഷണികളുടെ സ്ക്രീൻ ഷോട്ട്, വ്യാജമായി നിർമ്മിച്ച പോസ്റ്ററുകൾ, സമാന അനുഭവം നേരിട്ടവരുടേയും പോസ്റ്റുകൾ തുടങ്ങിയവ സഹിതം സൈബർ സെല്ലിലും ഡിജിപിക്കും ഹബീബ് പരാതി നൽകിയിട്ടുണ്ട്.

എസ്.കെ. ക്രിയേഷൻസ് എന്ന ഇൻസ്റ്റഗ്രാം/ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചായിരുന്നു ഇയാൾ തട്ടിപ്പുകൾ നടത്തിയിരുന്നതെന്ന് പരാതിക്കാർ പറയുന്നു. സുഹൃത്തുക്കളും ഇയാളെ വിളിച്ച് സംസാരിച്ചപ്പോൾ അവർക്കെതിരേയും ഇത്തരത്തിൽ കേട്ടാലറയ്ക്കുന്ന അസഭ്യങ്ങളും ഭീഷണി സന്ദേശങ്ങളും വ്യാജ പ്രചാരണങ്ങളും നടത്തിയതായാണ് വിവരം.

Content Highlights: pravasi complaint to police - online fraud and threaten


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented