സുഹൃത്തുക്കൾക്കൊപ്പം എത്തിയ പെൺകുട്ടികളെ മർദിച്ച സംഭവം; പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി


സ്വന്തം ലേഖകന്‍

കഴിഞ്ഞ സെപ്തംബർ നാലിനായിരുന്നു സംഭവം. ഉച്ചയ്ക്ക് മൂന്ന് മണിയോടുകൂടി സുഹൃത്തുക്കൾക്കൊപ്പം വെള്ളാണിക്കൽപാറ കാണാനെത്തിയ പെൺകുട്ടികളെ തടഞ്ഞു നിർത്തി ഇവർ ആക്രമിക്കുകയായിരുന്നു.

പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ

തിരുവനന്തപുരം: പോത്തൻതോട് വെള്ളാണിക്കൽപാറ സന്ദർശിക്കാനെത്തിയ പെൺകുട്ടികളെ മർദിച്ച സംഭവത്തിൽ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സുഹൃത്തുക്കൾക്കൊപ്പം എത്തിയ വിദ്യാർത്ഥിനികളെ മർദിച്ച സംഭവത്തിലെ ഒന്നാം പ്രതിയായ മനീഷിനെയാണ് തെളിവെടുപ്പിനെത്തിച്ചത്.

സംഭവത്തിൽ ശ്രീനാരായണപുരം സ്വദേശികളായ മനീഷ് (29) അഭിജിത്ത് (24) കോലിയക്കോട് സ്വദേശി ശിവജി (42)എന്നിവർക്കെതിരായിരുന്നു കേസ്. അഭിജിത്തും ശിവജിയും ജാമ്യത്തിലാണ്.കഴിഞ്ഞ സെപ്തംബർ നാലിനായിരുന്നു സംഭവം. ഉച്ചയ്ക്ക് മൂന്ന് മണിയോടുകൂടി സുഹൃത്തുക്കൾക്കൊപ്പം വെള്ളാണിക്കൽപാറ കാണാനെത്തിയ പെൺകുട്ടികളെ തടഞ്ഞു നിർത്തി ഇവർ ആക്രമിക്കുകയായിരുന്നു. മനീഷിനെ പോത്തൻകോട് പൊലീസ് അന്നുതന്നെ അറസ്റ്റു ചെയ്തു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പൊലീസിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. തുടർന്ന് റൂറൽ എസ്.പി. ഇടപെട്ട് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജോൺസണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.

സ്ത്രീത്വത്തെ അപമാനിച്ചതുൾപ്പെടെ ഐ.പി.സി. 354 വകുപ്പുകൾ ചുമത്തിയാണ് പ്രതികളെ പിന്നീട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ മനീഷിന്റെ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷയും ക്രൈം ബ്രാഞ്ച് കോടതിയിൽ നൽകി. ജാമ്യം റദ്ദായതിന് പിന്നാലെ മനീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ദിവസത്തെ കസ്റ്റഡിയാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. പതിനൊന്നരയോടു കൂടിയായിരുന്നു തെളിവെടുപ്പ് നടപടികൾ ആരംഭിച്ചത്. പെൺകുട്ടികുളടെ വീട്ടിലെത്തിച്ചും വെള്ളാണിക്കൽ പാറയിലും തെളിവെടുപ്പ് നടത്തി.

Content Highlights: pothencode attack against students update


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented