ഹര്‍ത്താല്‍ ആഹ്വാനംചെയ്ത് മുങ്ങി: PFI നേതാക്കള്‍ ഒളിവില്‍, രണ്ടുപേരും NIA കേസ് പ്രതികള്‍


ഹർത്താലനുകൂലികൾ എറണാകുളത്ത് നടത്തിയ പ്രകടനം | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

കോഴിക്കോട്: ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഒളിവില്‍. പി.എഫ്.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുള്‍ സത്താര്‍, സംസ്ഥാന സെക്രട്ടറി കെ.എ റൗഫുമാണ് ഒളിവിലുള്ളത്. നേതാക്കളെ കേന്ദ്രീകരിച്ച് എന്‍.ഐ.എ റെയ്ഡ് നടത്തിയപ്പോള്‍ തന്നെ ഇവര്‍ ഒളിവിലാണ്. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴും ഇവരെ ലഭിച്ചിരുന്നില്ല. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ശേഷം ഇവര്‍ മുങ്ങുകയായിരുന്നു.

റെയ്ഡ് നടക്കുന്ന സമയത്ത് കോഴിക്കോട് മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ഇവര്‍ വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. അറസ്റ്റ് ചെയ്ത നേതാക്കളെ വിട്ടുകിട്ടിയില്ലെങ്കില്‍ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള നടപടിയിലേക്ക് പോകുമെന്നും കൂടിയാലോചനയ്ക്ക് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നുമാണ് വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ അറിയിച്ചത്. പിന്നീട് രാത്രിയോടെയാണ് ഹര്‍ത്താലെന്ന് വാര്‍ത്താക്കുറിപ്പിറങ്ങിയത്. ഈ വാര്‍ത്താക്കുറിപ്പ് വന്നതിന് പിന്നാലെ രാവിലെ വാര്‍ത്താ സമ്മേളനം വിളിച്ച നേതാക്കളെ ഫോണില്‍ ഉള്‍പ്പെടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല.

പോലീസ് ഉള്‍പ്പെടെ ഇവരെ കണ്ടെത്താനുള്ള ഊര്‍ജിതമായ ശ്രമത്തിലാണ്. അതേസമയം കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പലഭാഗത്തും അക്രമങ്ങള്‍നടന്നു. 170 പേര്‍ അറസ്റ്റിലായി.157 കേസുകള്‍ രജിസ്റ്റര്‍ചെയ്തു. 368 പേരെ കരുതല്‍ത്തടങ്കലിലാക്കി. കൂടുതല്‍ സംഘര്‍ഷംനടന്ന ഈരാറ്റുപേട്ട ഉള്‍പ്പെട്ട കോട്ടയം ജില്ലയിലാണ് ഏറ്റവുംകൂടുതല്‍ അറസ്റ്റുണ്ടായത്, 87 പേര്‍. ഗതാഗതം തടസ്സപ്പെടുത്തിയ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു. കുറിച്ചിയില്‍ കല്ലേറില്‍ ബസ്സിലുണ്ടായിരുന്ന ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലെ ഡോ. അമല കെ. ജോസഫിന്റെ കൈവിരലൊടിഞ്ഞു.

കണ്ണൂരില്‍ കല്ലേറില്‍ കെ.എസ്.ആര്‍.ടി.സി. തലശ്ശേരി ഡിപ്പോയിലെ ഡ്രൈവര്‍ രതീശന് കൈക്ക് പരിക്കേറ്റു. മട്ടന്നൂരില്‍ സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ ആര്‍.എസ്.എസ്. കാര്യാലയത്തിന് പെട്രോള്‍ ബോംബെറിഞ്ഞു.കല്യാശ്ശേരിയില്‍ ബോംബെറിയാന്‍ പോയ അക്രമിയെ കസ്റ്റഡിയിലെടുത്തു. ഉളിയില്‍ പെട്രോള്‍ ബോംബാക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.വളപട്ടണത്ത് ബസിനുനേരെയുണ്ടായ കല്ലേറില്‍ പത്തനംതിട്ട എളമാനൂര്‍ സ്വദേശികളായ പ്രസന്ന (68) അനഘ (13) എന്നിവര്‍ക്ക് പരിക്കേറ്റു. പയ്യന്നൂരില്‍ നിര്‍ബന്ധിച്ച് കടയടപ്പിക്കാന്‍ ശ്രമിച്ച പോപ്പുലര്‍ ഫ്രണ്ടുകാരെ നാട്ടുകാര്‍ തല്ലിയോടിച്ചു.

Content Highlights: popular front, leaders, missing, harthal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented