റെയ്ഡിൻ്റ ഭാഗമായി അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ എറണാകുളത്തെ എൻ.ഐ.എ.കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിളും സ്ഥാപനങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ എന്‍.ഐ.എ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഒരു സമുദായത്തിലെ പ്രമുഖരെ ലക്ഷ്യമിട്ട് പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരുന്നുവെന്ന് എന്‍.ഐ.എ വെളിപ്പെടുത്തി. നാട് രക്തത്തില്‍ മുങ്ങാതിരിക്കാന്‍ തുടര്‍ നടപടികള്‍ വേണമെന്നും ഹിറ്റ് ലിസ്റ്റ് അടക്കമുള്ള രേഖകള്‍ കോടതിയില്‍ ഹാജരാക്കി എന്‍.ഐ.എ അറിയിച്ചു.
ഏതൊക്കെ നേതാക്കളാണ് ഹിറ്റ് ലിസ്റ്റിലുള്ളതെന്ന് എന്‍.ഐ.എ വെളിപ്പെടുത്തുന്നില്ലെങ്കിലും പ്രമഖരുടെ പേരുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മുമ്പ് ആലപ്പുഴയിലും പാലക്കാടും നടന്ന കൊലപാതകത്തിന് ശേഷം കേരള പോലീസിനും പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റ് സംബന്ധിച്ച് വിവരം ലഭിച്ചിരുന്നു. മാപ്പ് അടക്കമുള്ള രേഖകള്‍ പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനെ സാധൂകരിക്കുന്ന വിവരമാണ് എന്‍.ഐ.എയും നല്‍കുന്നത്.
ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയവരെ കുറിച്ചും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് എന്‍.ഐ.എ വ്യക്തമാക്കുന്നത്. പിടിച്ചെടുത്ത രേഖകളെല്ലാം എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയതോടെ ഇനിയും അറസ്റ്റും തുടര്‍ നടപടികളുമുണ്ടാവാനുള്ള സാധ്യതയുമുണ്ട്. അതിനിടെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎയും ഇ.ഡിയും രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന് ഓപ്പറേഷന്‍ ഒക്ടോപ്പസ് എന്നാണ് പേര് നല്‍കിയിരുന്നത് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
Content Highlights: Popular front prepared hitlist says NIA


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..