Photo: PTI
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാവായ മൂവാറ്റുപുഴ സ്വദേശി എം.കെ. അഷ്റഫിനെയാണ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഇ.ഡി. അറസ്റ്റ് ചെയ്തത്.
കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനായി കഴിഞ്ഞദിവസമാണ് അഷ്റഫിനെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയത്. ചോദ്യംചെയ്യലിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ അഷ്റഫിന്റെ വീട്ടില്‍ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ ഇ.ഡി. റെയ്ഡിനെതിരേ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ഉദ്യോഗസ്ഥരെ തടയുകയും ചെയ്യുന്ന സാഹചര്യവുമുണ്ടായി. ഏതാനും മാസങ്ങളായി അഷ്റഫിനെതിരേ ഇ.ഡി.യുടെ അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നിരിക്കുന്നത്.
Content Highlights: popular front of india pfi leader mk ashraf arrested by ed in delhi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..