ഹർത്താലിലെ വ്യാപക അക്രമം: സംസ്ഥാനത്ത് ഇതുവരെ അറസ്റ്റ് ചെയ്തത് 1013 പേരെ, 281 കേസ്


വെള്ളിയാഴ്ചത്തെ ഹർത്താലിൽ കെ.എസ്.ആർ.ടി.സി. ബസുകൾക്കുനേരെയുണ്ടായ കല്ലേറിലാണ് കൂടുതൽ പേർക്ക് പരിക്കേറ്റത്.

Photo: PTI

തിരുവനന്തപുരം: വെള്ളിയാഴ്ച പോപ്പുലർ ഫ്രണ്ട് ആഹ്വാനംചെയ്ത ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 281 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1013 പേരെ അറസ്റ്റ് ചെയ്തു. 819 പേരെ കരുതല്‍ തടങ്കലിലാക്കിയതായി പോലീസ് അറിയിച്ചു. വിവിധ ജില്ലകളിലെ കണക്കുകള്‍ ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ക്രമത്തില്‍-

തിരുവനന്തപുരം സിറ്റി - 24, 40, 151
തിരുവനന്തപുരം റൂറല്‍ - 23, 113, 22
കൊല്ലം സിറ്റി - 27, 169, 13
കൊല്ലം റൂറല്‍ - 12, 71, 63
പത്തനംതിട്ട - 15, 109, 2
ആലപ്പുഴ - 15, 19, 71
കോട്ടയം - 28, 215, 77
ഇടുക്കി - 4, 0, 3
എറണാകുളം സിറ്റി - 6, 4, 16
എറണാകുളം റൂറല്‍ - 17, 17, 22
തൃശൂര്‍ സിറ്റി -10, 2, 14
തൃശൂര്‍ റൂറല്‍ - 4, 0, 10
പാലക്കാട് - 6, 24, 36
മലപ്പുറം - 34, 123, 128
കോഴിക്കോട് സിറ്റി - 7, 0, 20
കോഴിക്കോട് റൂറല്‍ - 8, 8, 23
വയനാട് - 4, 26, 19
കണ്ണൂര്‍ സിറ്റി - 25, 25, 86
കണ്ണൂര്‍ റൂറല്‍ - 6, 10, 9
കാസർകോഡ് - 6, 38, 34.



വെള്ളിയാഴ്ചത്തെ ഹർത്താലിൽ കെ.എസ്.ആർ.ടി.സി. ബസുകൾക്കുനേരെയുണ്ടായ കല്ലേറിലാണ് കൂടുതൽ പേർക്ക് പരിക്കേറ്റത്. സ്വകാര്യബസുകൾ മിക്കയിടത്തും ഓടിയിരുന്നില്ല.

അതേസമയം, ഹർത്താലിൽ കെ.എസ്.ആർ.ടി.സിക്കുണ്ടായ നഷ്ടം അക്രമികളിൽ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ബസുകൾ നന്നാക്കാനുള്ള ചിലവുകൾക്ക് പുറമെ സർവീസ് മുടങ്ങിയതിനെത്തുടർന്നുണ്ടായ വരുമാന നഷ്ടവും അക്രമികളിൽ നിന്നും ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. കെ.എസ്.ആർ.ടി.സി. കേസുകൾ പരിഗണിക്കുന്ന ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഭാഗത്ത് നിന്നാണ് ഇത്തരത്തിൽ നിർദ്ദേശം ഉണ്ടായിരിക്കുന്നത്.

Content Highlights: popular front harthal - 1013 arrest, 81 case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented