അബുദാബിയിലെ റെസ്‌റ്റോറന്റ് PFI- യുടെ ഹവാല ഇടപാടിന്റെ കേന്ദ്രം, വ്യാജ രസീതുകളുണ്ടാക്കിയെന്ന് ഇ.ഡി


എൻ.ഐ.എ. അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കോടതിയിൽ ഹാജരാക്കാനായി എത്തിച്ചപ്പോൾ | ഫയൽചിത്രം | PTI

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിന് വന്‍തോതില്‍ പണം വന്നത് ഹവാല ഇടപാടുകളിലൂടെയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി). സംഘടനയുടെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ടെന്നും ഇവര്‍ വഴിയാണ് ഇന്ത്യയിലേക്ക് ഹവാല ഇടപാടുകളിലൂടെ പണം അയച്ചതെന്നുമാണ് ഇ.ഡി. വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 120 കോടി രൂപയില്‍ ഭൂരിഭാഗവും ഇന്ത്യയില്‍നിന്ന് ലഭിച്ച സംഭാവനകളാണെന്നായിരുന്നു നേരത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ വാദം. എന്നാല്‍ ഈ അവകാശവാദത്തിന് വിരുദ്ധമായ കാര്യങ്ങളാണ് ഇ.ഡി. ചൂണ്ടിക്കാണിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അബുദാബിയിലെ ഒരു റെസ്റ്റോറന്റ് കേന്ദ്രീകരിച്ചാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാരവാഹികള്‍ ഹവാല ഇടപാടുകള്‍ നടത്തിയിരുന്നത്. നേരത്തെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബി.പി. അബ്ദുള്‍ റസാഖായിരുന്നു അബുദാബിയിലെ റെസ്റ്റോറന്റ് വഴിയുള്ള കള്ളപ്പണ ഇടപാടുകളില്‍ പങ്കുവഹിച്ചിരുന്നത്. ഇയാളുടെ സഹോദരനായിരുന്നു റെസ്‌റ്റോറന്റ് നോക്കിനടത്തിയിരുന്നത്. ഇയാള്‍ വഴിയാണ് അബ്ദുള്‍ റസാഖിന്‌ പണം ലഭിച്ചിരുന്നതെന്നും അബ്ദുള്‍ റസാഖിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനി വഴിയും കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും ഇ.ഡി. കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.



പോപ്പുലര്‍ ഫ്രണ്ട് ഗള്‍ഫ് നാടുകളില്‍നിന്ന് പണം സമാഹരിച്ചശേഷം വ്യാജ സംഭാവന രസീതുകളുണ്ടാക്കി ഇന്ത്യയിലെ അധികൃതരെ കബളിപ്പിച്ചെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍. അബുദാബിയിലെ റെസ്റ്റോറന്റിന്റെ ഉടമയും പോപ്പുലര്‍ ഫ്രണ്ടിന്റെ എറണാകുളം ജില്ലാ പ്രസിഡന്റുമായിരുന്ന എം.കെ. അഷ്‌റഫാണ് ഗള്‍ഫില്‍നിന്നുള്ള ഹവാല ഇടപാടുകളുടെ മുഖ്യസൂത്രധാരനെന്നാണ് ഇ.ഡി. അന്വേഷണസംഘം പറയുന്നത്. പ്രൊഫ. ജോസഫിന്റെ കൈവെട്ടിയ കേസിലെ പ്രതി കൂടിയാണ് ഇയാള്‍.

കഴിഞ്ഞദിവസത്തെ റെയ്ഡില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ഥാപക അംഗമായ ഷഫീക്ക് പയ്യേത്തിനെതിരേയും ഇ.ഡി.യ്ക്ക് തെളിവുകള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്‌. പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖപത്രത്തിന്റെ ഭാഗമായി ഇയാള്‍ ഗള്‍ഫില്‍ പ്രവര്‍ത്തിച്ചിരുന്നു. പത്രത്തിന്റെ ബിസിനസ് ഡെവലപ്‌മെന്റ് മാനേജരായി രണ്ടുവര്‍ഷത്തോളമാണ് ഗള്‍ഫില്‍ ജോലിചെയ്തിരുന്നത്. ഖത്തറില്‍നിന്ന് വന്‍തോതില്‍ പണം സമാഹരിക്കേണ്ട ചുമതല നല്‍കിയിരുന്നത് ഇയാള്‍ക്കായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.


Content Highlights: popular front case a restaurant in abudhabi was the center for their hawala dealings report


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented