ചെന്നൈസ്‌റ്റേഷനില്‍ തീവണ്ടിവളഞ്ഞ് കേരളപോലീസിന്റെ 'ഓപ്പറേഷന്‍'; ഒടുവില്‍ ബംഗാളി മോഷ്ടാക്കള്‍ കുടുങ്ങി


പൂങ്കുന്നത്തുള്ള പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ചാണ് 38.5 പവൻ വരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്.  ജൂൺ 16-നായിരുന്നു സംഭവം. വീടിന്റെ അഞ്ചടി വലുപ്പമുള്ള ജനൽ ഇളക്കിമാറ്റി അകത്ത് കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു.

പ്രതീകാത്മക ചിത്രം, ഇൻസൈറ്റിൽ മുഹമ്മദ് കൗഷാർ ഷെയ്‌ക്ക്‌, ഷെയ്‌ക്ക്‌ മക്‌ ബുൾ

തൃശ്ശൂർ: സ്ഥലം ചെന്നൈ എം.ജി.ആർ. റെയിൽവേ സ്റ്റേഷൻ. ഒരു സംഘം പോലീസുകാർ തീവണ്ടി ബോഗി വളയുന്നു. സഹായത്തിന് ചെന്നൈ റെയിൽവേ പോലീസും. ഏറെനേരത്തെ തിരച്ചിലിനുശേഷം പിടിയിലായത് രണ്ടു ബംഗാൾ സ്വദേശികൾ. സിനിമാ ചിത്രീകരണമെന്നു തോന്നിപ്പിച്ച സംഭവത്തിൽ ഒാപ്പറേഷന് നേതൃത്വം നൽകിയത് കേരള പോലീസ്. പിടിയിലായതാകട്ടെ പൂങ്കുന്നത്തെ 38.5 പവൻ മോഷണംപോയ സംഭവത്തിലെ പ്രതികളും.

മോഷ്ടാക്കളെ തേടി വെസ്റ്റ് പോലീസ് പോയത്‌ ആദ്യം പശ്ചിമബംഗാളിലാണ്. അവിടെനിന്ന് വളരെ പ്രയാസപ്പെട്ടാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് ഇവർ ചെന്നൈയിൽ ഉണ്ടെന്നു മനസ്സിലാക്കുകയായിരുന്നു. വെസ്റ്റ് ബംഗാൾ ബൊറാംഷക്‌പുർ സ്വദേശി ഷെയ്‌ക്ക്‌ മക്‌ ബുൾ (31), തെങ്കന സ്വദേശി മുഹമ്മദ് കൗഷാർ ഷെയ്‌ക്ക്‌ (45) എന്നിവരാണ് പിടിയിലായത്.

പൂങ്കുന്നത്തുള്ള പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ചാണ് 38.5 പവൻ വരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്.  ജൂൺ 16-നായിരുന്നു സംഭവം. വീടിന്റെ അഞ്ചടി വലുപ്പമുള്ള ജനൽ ഇളക്കിമാറ്റി അകത്ത് കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. മോഷ്ടാക്കളെ പിടികൂടാൻ കമ്മിഷണർ ആർ. ആദിത്യ, അസി. കമ്മിഷണർ വി.കെ. രാജു എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചു. 88 സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചു.

ക്യാമറകളിൽനിന്ന് പ്രതികളുടെ അവ്യക്ത ചിത്രം ലഭിച്ചു. തൃശ്ശൂരിലെ ലോഡ്ജിൽ ഇവർ താമസിച്ചിരുന്നതായും കണ്ടെത്തി. പ്രതികൾ പശ്ചിമബംഗാൾ സ്വദേശികളാണെന്നും പോലീസ് മനസ്സിലാക്കി. തുടർന്ന് 25-ന് വെസ്റ്റ് പോലീസ് സംഘം ബംഗാളിലേക്ക് യാത്രതിരിച്ചു. വ്യാജ തിരിച്ചറിയൽ കാർഡും ഇതുപയോഗിച്ച് സംഘടിപ്പിക്കുന്ന സിം കാർഡുകളുമാണ് ഇവർ ഉപയോഗിച്ചിരുന്നത്. ഇത് അന്വേഷണത്തെ സാരമായി ബാധിച്ചു.

തുടർന്ന് അന്വേഷണസംഘം ബംഗ്ലാദേശിന്റെ അതിർത്തിഗ്രാമങ്ങളിലൂടെ രാവും പകലും നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളുടെ ഒളിത്താവളം കണ്ടെത്തി. അവിടെ നടത്തിയ പരിശോധനയിൽ പ്രതികൾ വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ച് മോഷണം നടത്തിയതിന്റെ സുപ്രധാന വിവരങ്ങൾ പോലീസിന് ലഭിക്കുകയും ചെയ്തു. മോഷണപരമ്പരകൾക്കായി പ്രതികൾ രണ്ടുപേരും ചെന്നൈ വഴി കേരളത്തിലേക്ക് ട്രെയിൻ മാർഗം പുറപ്പെട്ടതായി വിവരം ലഭിച്ചു.

പോലീസ് സംഘം ചെന്നൈയിലേക്ക് തിരിച്ചു. തീവണ്ടിയിൽ സഞ്ചരിച്ചുവരുന്ന രണ്ടു പ്രതികളെയും റെയിൽവേ പോലീസിന്റെ സഹായത്താൽ എം.ജി.ആർ. റെയിൽവേ സ്റ്റേഷനിൽ വെച്ച് പിടികൂടുകയായിരുന്നു. കംപാർട്ട്മെൻറ് മൊത്തം വളഞ്ഞാണ് തൃശ്ശൂർ വെസ്റ്റ് പോലീസ് സാഹസികമായി ഇവരെ പിടികൂടിയത്. തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണറുടെ ശക്തമായ ഇടപെടൽ മൂലമാണ് റെയിൽവേ പോലീസിന്റെ സഹായം ലഭിച്ചത്.

വെസ്റ്റ് പോലീസ്‌ എസ്.എച്ച്.ഒ. കെ.സി. ബൈജു, സി.പി.ഒ.മാരായ കെ.എസ്. അഖിൽവിഷ്ണു, അഭീഷ് ആന്റണി, സി.എ. വിബിൻ, പി.സി. അനിൽകുമാർ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Content Highlights: poonkunnam robbery - two arrested in chennai

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022

Most Commented