രാഷ്ട്രീയജീവിതം തകര്‍ക്കുന്നു, ഒരുകോടി നഷ്ടപരിഹാരം വേണം; മൈസൂരു മുന്‍ ഡി.സി.ക്കെതിരേ കേസ്


Photo: facebook.com/rohinisindhuriIAS

മൈസൂരു: മുന്‍ മൈസൂരു ഡെപ്യൂട്ടി കമ്മിഷണര്‍ (ഡി.സി.) രോഹിണി സിന്ദൂരിക്കെതിരേ ഒരുകോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് കെ.ആര്‍. നഗര്‍ എം.എല്‍.എ. എസ്.ആര്‍. മഹേഷ് അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തു.

തനിക്ക് മൈസൂരുവില്‍ കൈയ്യേറ്റഭൂമിയുണ്ടെന്ന് രോഹിണി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുവെന്നും ഇതുവഴി തന്റെ രാഷ്ട്രീയജീവിതം തകര്‍ക്കുന്നുവെന്നും ആരോപിച്ചാണ് മഹേഷ് അപകീര്‍ത്തിക്കേസ് നല്‍കിയത്. അഭിഭാഷകനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അപകീര്‍ത്തിക്കേസ് നല്‍കിയ വിവരം മഹേഷ് അറിയിച്ചത്.

മൈസൂരു രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. അപകീര്‍ത്തിക്കേസില്‍ ഒക്ടോബര്‍ 20-നകം മറുപടി നല്‍കാന്‍ കോടതി രോഹിണിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍, ബെംഗളൂരുവില്‍ മുസാരി വകുപ്പ് കമ്മിഷണറാണ് രോഹിണി. മൈസൂരുവിലെ ദത്തഗള്ളിയില്‍ മഹേഷിന്റെ ഉടമസ്ഥതയിലുള്ള കണ്‍വെന്‍ഷന്‍ ഹാള്‍ സര്‍ക്കാര്‍ ഭൂമിയിലുള്ള ഓവുചാല്‍ കൈയ്യേറി നിര്‍മിച്ചതാണെന്ന് രോഹിണി ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് രോഹിണിക്കെതിരേ മഹേഷ് പരസ്യമായി രംഗത്തുവന്നത്.

Content Highlights: politician filed case against former mysuru dc rohini sindhuri


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented