പ്രതീകാത്മകചിത്രം | Photo: REUTERS
മുംബൈ: സ്വകാര്യചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വിദേശവനിതയെ ബലാത്സംഗം ചെയ്ത മുംബൈ സ്വദേശിക്കെതിരേ കേസെടുത്തു. മനീഷ് ഗാന്ധി എന്നയാളാണ് പോളണ്ട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ ഇയാള്‍ക്കെതിരേ മുംബൈയിലെ അംബോളി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരമായി ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് പരാതി. മനീഷ് ഗാന്ധിക്കെതിരെ ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. 2016 മുതല്‍ 2022 വരെ നിരവധി തവണ മനീഷ് വിദേശ വനിതയെ ബലാത്സംഗം ചെയ്തതായി പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായെന്നും പോലീസ് പറയുന്നു. പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി.
യുവതിയുടെ നിരവധി സ്വകാര്യ ചിത്രങ്ങള്‍ എടുത്ത ശേഷം ഇവ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
Content Highlights: polish woman raped, blackmailed by mumbai man, police
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..