ഗർഭിണിയായ ഭാര്യയെ ഉപദ്രവിച്ച പോലീസുകാരന് സസ്‌പെൻഷൻ


Photo: Mathrubhumi

മലപ്പുറം: ഗർഭിണിയായ ഭാര്യയെ പീഡിപ്പിച്ച കേസിൽ പോലീസുകാരനെ ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്ദാസ് സസ്‌പെൻഡ് ചെയ്തു. തിരൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ഷൈലേഷിനെയാണ് സസ്‌പെൻഡ് ചെയ്തത്.

കഴിഞ്ഞ ശനിയാഴ്‌ച രാത്രി എട്ടിനാണ് സംഭവം. ഷൈലേഷും മാതാവ് സരോജിനിയും ഗർഭിണിയായ ഭാര്യയെ മൊറയൂർ ആലിങ്ങകുണ്ടിലുള്ള വീട്ടിൽ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് പരാതി.



തുടർന്ന് യുവതി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഷൈലേഷിനെയും സരോജിനിയെയും പ്രതിചേർത്ത് കൊണ്ടോട്ടി പോലീസിൽ കേസ് രജിസ്റ്റർചെയ്തിട്ടുണ്ട്. മഞ്ചേരി പോലീസ് ഇൻസ്‌പെക്ടർക്കാണ് അന്വേഷണച്ചുമതല.

Content Highlights: Policeman suspended for harassing pregnant wife


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented