മാങ്ങ മോഷ്ടിച്ച പോലീസുകാരനെ കിട്ടിയില്ല; സേനയില്‍ കയറുന്നതിന് മുമ്പ് വീടുകയറി ആക്രമിച്ച കേസും


ഷിഹാബിന്റെ വീട്ടിലും, ഇയാളുമായി അടുപ്പമുള്ള ഒരു സ്ത്രീയുടെ വീട്ടിലും പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഫോണ്‍ സ്വിച്ച് ഓഫാണ്.

Screengrab: Mathrubhumi News

കാഞ്ഞിരപ്പള്ളി: പച്ചക്കറി മൊത്തവ്യാപാര സ്ഥാപനത്തിന് മുന്നില്‍ സൂക്ഷിച്ചിരുന്ന മാങ്ങ മോഷ്ടിച്ച പോലീസുകാരന് സസ്പെന്‍ഷന്‍. ഇടുക്കി എ.ആര്‍. ക്യാമ്പിലെ സി.പി.ഒ. കൂട്ടിക്കല്‍ പുതുപ്പറമ്പില്‍ പി.വി.ഷിഹാബി(36)നെയാണ് ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു.കുര്യാക്കോസ് സസ്പെന്‍ഡ് ചെയ്തത്. കടയിലെ നിരീക്ഷണ ക്യാമറയില്‍നിന്നാണ് ആളിനെ തിരിച്ചറിഞ്ഞത്. ഷിഹാബ് ഒളിവിലാണ്.

സെപ്റ്റംബര്‍ 30-ന് പുലര്‍ച്ചെ നാലോടെയാണ് സംഭവം. കോട്ടയം മെഡിക്കല്‍ കോളേജിലെ ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്നു ഷിഹാബ്. തമിഴ്നാട്ടില്‍നിന്നുള്ള ലോറിക്കാരാണ് കാഞ്ഞിരപ്പള്ളി പേട്ടക്കവലയ്ക്ക് സമീപമുള്ള കെ.എം. വെജിറ്റബിള്‍സിന് മുന്നില്‍ മാങ്ങ ഇറക്കിവെച്ചത്. അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ ഇവിടെ എത്തിയ ഷിഹാബ്, ട്രേകളില്‍നിന്ന് സ്‌കൂട്ടറിന്റെ സീറ്റിനടിയിലെ ബോക്‌സിലേക്ക് മാങ്ങ പെറുക്കിവെയ്ക്കുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി.യില്‍ പതിഞ്ഞു.



600 രൂപ വിലമതിക്കുന്ന 10 കിലോ മാമ്പഴം മോഷ്ടിച്ചെന്നുകാട്ടി കടയുടമ പരാതി നല്‍കുകയായിരുന്നു. ഷിഹാബിന്റെ വീട്ടിലും, ഇയാളുമായി അടുപ്പമുള്ള ഒരു സ്ത്രീയുടെ വീട്ടിലും പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഫോണ്‍ സ്വിച്ച് ഓഫാണ്.

2019-ല്‍ പാക്കാനം സ്വദേശിനി മുണ്ടക്കയം പോലീസില്‍ നല്‍കിയ പരാതിയില്‍ ഷിഹാബ് അറസ്റ്റിലായിരുന്നു. പീഡനക്കേസില്‍ സസ്പെന്‍ഷനിലുമായി. ഏതാനും മാസം മുന്‍പാണ് ജോലിയില്‍ തിരികെ പ്രവേശിച്ചത്. സ്ത്രീകളെ ശല്യംചെയ്തെന്ന പരാതിയിലും മുണ്ടക്കയം പോലീസ് കേസെടുത്തിരുന്നു. സേനയുടെ ഭാഗമാകുന്നതിന് മുന്‍പ് 2007-ല്‍ വീടുകയറി ആക്രമിച്ചെന്ന കേസിലും പ്രതിയായിരുന്നു.

Content Highlights: policeman mango theft kanjirappally


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented