വീട്ടുവഴക്ക് തീർക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ മൂക്ക് ഇടിച്ചുതകർത്തു


1 min read
Read later
Print
Share

പരിക്കേറ്റ പോലീസ് ഓഫീസർ ജിബിൻ ലോബോ

പാമ്പാടി: വീട്ടുവഴക്കിനെ തുടർന്ന് രാത്രിയിൽ സഹായംതേടിയ യുവതിയെ രക്ഷിക്കാൻപോയ പോലീസ് ഉദ്യോഗസ്ഥന്റെ മൂക്ക് ഇടിച്ചുതകർത്തു. പാമ്പാടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ജിബിൻ ലോബോയാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ, യുവതിയുടെ ഭർത്താവ് പാമ്പാടി എട്ടാംമൈൽ പായിപ്ര സാം കുര്യനെ പാമ്പാടി പോലീസ് തിരയുന്നു. ഇയാൾ കൊലപാതകശ്രമം ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രി പത്തരയോടെ വഴക്കിനെതുടർന്ന് പ്രതി യുവതിയെ മുറിയിൽ പൂട്ടിയിട്ടു. തുടർന്നാണ് യുവതി സഹായം തേടി സ്റ്റേഷനിലേക്ക് ഫോൺ വിളിച്ചത്. മൂന്ന് ഉദ്യോഗസ്ഥരും ഹോംഗാർഡുമാണ് വീട്ടിൽചെന്നത്.മൂക്കിനും നെറ്റിയിലും പരിക്കേറ്റ ജിബിൻ താഴെവീണു. മറ്റ് ഉദ്യോഗസ്ഥരെയും ആക്രമിച്ച പ്രതി ഓടി എൻജിനീയറിങ് കോളേജിന്റെ പുരയിടത്തിൽ ഒളിച്ചു.ജിബിന്റെ മൂക്കിന്റെ പാലം തകർന്നു. കണ്ണിനുമുകളിൽ നാല് തുന്നിക്കെട്ടുണ്ട്.

വീട്ടുവഴക്കിനെതുടർന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്, യുവതി പ്രതിയുടെ വീട്ടിൽ താമസിക്കുന്നത്. ഇവരുടെ വിവാഹമോചനക്കേസും കോടതിയിലുണ്ട്. ഇവർ തമ്മിൽ സ്ഥിരം വഴക്കിടാറുണ്ട്. അപ്പോഴെല്ലാം യുവതി പോലീസിനെ വിളിക്കും. എന്നാൽ തുടർനടപടികൾ എടുക്കുന്നതിൽ സഹകരിക്കില്ലെന്നും പോലീസ് പറഞ്ഞു. പാമ്പാടി പോലീസ് ഇൻസ്പെക്ടർ സുവർണകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

പ്രതിരോധിക്കാൻ സമയം കിട്ടിയില്ല

ഗാന്ധിനഗർ: ‘അവിചാരിതമായിരുന്നു ആക്രമണം, പ്രതിരോധിക്കാൻ സമയം കിട്ടിയില്ല,’-വീട്ടിലെ പ്രശ്നം തീർക്കാനെത്തി ആക്രമണത്തിൽ പരിക്കേറ്റ പാമ്പാടി സ്റ്റേഷനിലെ ജിബിൻ പറഞ്ഞു. ജിബിനെ കോട്ടയം മെഡിക്കൽ കോളേജിലും തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സാമിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഭാര്യയുടെ നിർദേശപ്രകാരം സമീപത്ത് താമസിക്കുന്ന സഹോദരന്മാരെക്കൂടി വിളിക്കാൻ തീരുമാനിച്ചു. സഹോദരങ്ങളുടെ വീട് കാണിച്ചുതരാമെന്ന് സാം പറഞ്ഞതനുസരിച്ച് പോകുമ്പോൾ മുഖത്ത് ഇടിക്കുകയായിരുന്നു. മൂക്കിലും കണ്ണിലും ചോരവന്നതോടെ ഒന്നുംചെയ്യാൻ സാധിച്ചില്ല,-ജിബിൻ പറഞ്ഞു.

Content Highlights: policeman attacked in pampady kottayam

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arrest

1 min

പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍വച്ച് നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; സഹോദരന്‍ അറസ്റ്റില്‍

Sep 29, 2023


girl

1 min

എ.ഐ ഉപയോഗിച്ച് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; 14-കാരന്‍ പിടിയില്‍

Sep 29, 2023


murder

1 min

ബൈക്ക് അടിച്ചുതകര്‍ത്തതിനെച്ചൊല്ലി തര്‍ക്കം; ആലുവയില്‍ അനുജന്റെ വെടിയേറ്റ് ജ്യേഷ്ഠന്‍ മരിച്ചു 

Sep 29, 2023


Most Commented