കോട്ടയത്ത് പോലീസുകാരന് മര്‍ദനം; പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരനെ ഗൃഹനാഥന്‍ അടിച്ചുവീഴ്ത്തി


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | മാതൃഭൂമി

കോട്ടയം: പാമ്പാടിയില്‍ പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരനെ ഗൃഹനാഥന്‍ മര്‍ദിച്ചു. പാമ്പാടി പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിതിനാണ് മര്‍ദനമേറ്റത്. ഞായറാഴ്ച അര്‍ധരാത്രി 12 മണിയോടെയായിരുന്നു സംഭവം.

പാമ്പാടി നെടുംകുഴി സ്വദേശിയായ സാം എന്നയാളാണ് പോലീസുകാരനെ മര്‍ദിച്ചത്. സാമിന്റെ ഭാര്യ രാത്രി പോലീസ് സ്‌റ്റേഷനിലേക്ക് വിളിക്കുകയും ഭര്‍ത്താവ് തന്നെയും മക്കളെയും മര്‍ദിക്കുകയാണെന്ന് പരാതി അറിയിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ജിതിനും മറ്റൊരു പോലീസ് ഉദ്യോഗസ്ഥനും നെടുംകുഴിയിലെ സാമിന്റെ വീട്ടിലെത്തി. എന്നാല്‍ പോലീസുകാരെ കണ്ടയുടന്‍ മദ്യലഹരിയിലായിരുന്ന സാം, ജിതിനെ അടിച്ചുവീഴ്ത്തി ഓടിരക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ജിതിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പോലീസുകാരനെ മര്‍ദിച്ച് രക്ഷപ്പെട്ട സാമിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും സംഭവത്തില്‍ കേസെടുത്തതായും പോലീസ് അറിയിച്ചു.


Content Highlights: policeman attacked in pampady kottayam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
usa murder

1 min

കോളേജിലെ 'രഹസ്യം' അറിയരുത്;ഫ്രൈയിങ് പാൻ കൊണ്ട് അടി, കഴുത്തിൽ കുത്തിയത് 30 തവണ; അമ്മയെ കൊന്ന് 23-കാരി

Sep 26, 2023


kadakkal soldier

1 min

സൈനികന്റെ പുറത്ത് 'PFI' ചാപ്പകുത്തിയെന്ന പരാതി വ്യാജം; സൈനികനും സുഹൃത്തും കസ്റ്റഡിയില്‍

Sep 26, 2023


rape

1 min

പത്തുവയസ്സുകാരിയായ പേരക്കുട്ടിയെ പീഡിപ്പിച്ചു; മുത്തച്ഛന് 81 വര്‍ഷം തടവും 3.65 ലക്ഷം രൂപ പിഴയും

Sep 26, 2023


Most Commented