ഗണേഷ്കുമാർ
കോയമ്പത്തൂര്‍: കഞ്ചാവുവില്പന സംഘവുമായി ബന്ധമുള്ള പോലീസുകാരനെ കോയമ്പത്തൂരില്‍ അറസ്റ്റുചെയ്തു. ആംഡ് റിസര്‍വ് പോലീസിലെ കോണ്‍സ്റ്റബിള്‍ ഗണേഷ്കുമാറിനെയാണ് (33) അറസ്റ്റുചെയ്തത്. പോലീസ് റിക്രൂട്ടിങ് സ്കൂള്‍ ക്വാര്‍ട്ടേഴ്സിലെ ഇയാളുടെ മുറിയില്‍നിന്ന് രണ്ടുകിലോ കഞ്ചാവ് കണ്ടെടുത്തു. ഇയാളെ സിറ്റിപോലീസ് കമ്മിഷണര്‍ പ്രദീപ്കുമാര്‍ സസ്പെന്‍ഡുചെയ്തു.
മൂന്നുദിവസംമുമ്പ് കഞ്ചാവുവില്പനക്കാരായ ഒരുസംഘം പുതുക്കോട്ട ജില്ലയില്‍ പോലീസിന്റെ പിടിയിലായിരുന്നു. ഗണേശ്കുമാറില്നിന്നാണ് കഞ്ചാവ് കിട്ടിയതെന്ന് അവര്‍ നല്കിയ മൊഴിയില്‍ പറഞ്ഞിരുന്നു.
തുടര്‍ന്ന്, പുതുക്കോട്ട സ്പെഷ്യല്‍ സ്ക്വാഡ് ഗണേഷ്കുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഗണേഷ്കുമാറിനെ റിമാന്‍ഡ് ചെയ്തു.
ഒഡിഷ സ്വദേശിയില്‍നിന്ന് എട്ടുകിലോ കഞ്ചാവ് പിടികൂടി
കോയമ്പത്തൂര്‍: ഒഡിഷ സ്വദേശിയില്‍നിന്ന് 8.1 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഒഡിഷ തിഹിഡി ജില്ലയിലെ മാധപുര്‍ വില്ലേജിലെ പ്രശാന്ത്കുമാര്‍ ബാരിക്കിനെയാണ് (31) മധുക്കര പോലീസ് അറസ്റ്റുചെയ്തത്. എസ്.ബി.ഐ.യുടെ ബോഡിപാളയത്തെ എ.ടി.എമ്മിനടുത്തുനിന്നാണ് പൊതികളാക്കിയ നിലയില്‍ കഞ്ചാവുമായി പിടിയിലായത്. ഇന്‍സ്പെക്ടര്‍ വൈരം, എസ്.ഐ. കുപ്പുരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രശാന്ത്കുമാര്‍ ബാരിക്കിനെ പിടികൂടിയത്.
Content Highlights: policeman arrested with ganja in coimbatore
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..