ബസില്‍ വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ പോലീസുകാരന്‍ റിമാന്‍ഡില്‍


രതീഷ് മോൻ

ഇരിങ്ങാലക്കുട: സ്വകാര്യബസിലെ യാത്രയ്ക്കിടെ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ അറസ്റ്റിലായ പോലീസുകാരന്‍ റിമാന്‍ഡില്‍. പോക്‌സോ കേസിലാണ് അറസ്റ്റ്. സി.ബി.ഐ.യില്‍ ഡെപ്യൂട്ടേഷനിലുള്ള പോലീസ് ഡ്രൈവര്‍ പുല്ലൂര്‍ സ്വദേശി രതീഷ് മോനെ (38) യാണ് തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തത്.

തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. തിരക്കുണ്ടായിരുന്ന ബസില്‍ ഇരുന്ന് യാത്രചെയ്തിരുന്ന രതീഷ് അടുത്തുനിന്ന പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെണ്‍കുട്ടി പ്രതിരോധിച്ച് കരഞ്ഞ് ബഹളം വെച്ചു. തുടര്‍ന്ന് സഹയാത്രികര്‍ ഇടപെട്ട് ഇയാളെ തടഞ്ഞുവെച്ചശേഷം ഇരിങ്ങാലക്കുട സ്റ്റാന്‍ഡിലെത്തിച്ച് പോലീസിന് കൈമാറി.സ്റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യംചെയ്യലിലാണ് പോലീസ് ഡ്രൈവറായിരുന്നെന്നും ഇപ്പോള്‍ ഡെപ്യൂട്ടേഷനില്‍ സി.ബി.ഐ. എറണാകുളം യൂണിറ്റില്‍ ഡ്രൈവറാണെന്നും വ്യക്തമായത്. ഇരിങ്ങാലക്കുട എസ്.എച്ച്.ഒ. അനീഷ് കരീം പോക്‌സോ കേസ് രജിസ്റ്റര്‍ചെയ്ത് പ്രതിയെ ചൊവ്വാഴ്ച തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ പോക്‌സോ കോടതിയില്‍ ഹാജരാക്കി. ജാമ്യം നല്‍കണമെന്ന പ്രതിഭാഗത്തിന്റെ വാദത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. തുടര്‍ന്ന് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: policeman arrested in pocso case irinjalakkuda


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented