നീലഗിരിയില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ പോലീസുകാരന്‍ അറസ്റ്റില്‍, കൂട്ടുനിന്നവര്‍ക്ക് സസ്‌പെന്‍ഷന്‍


അമരൻ

ഊട്ടി: നീലഗിരി ജില്ലയിലെ ചേരമ്പാടിയില്‍ കഞ്ചാവുവില്‍പ്പന നടത്തിയ പോലീസുകാരന്‍ അറസ്റ്റില്‍. എരുമാട് സ്റ്റേഷനിലെ അമരനാണ് (25) അറസ്റ്റിലായത്.

കഞ്ചാവുവില്‍പ്പനയ്ക്ക് കൂട്ടുനിന്ന ഊട്ടി ബി വണ്‍ സ്റ്റേഷനിലെ വിവേക്, ചേരമ്പാടി സ്റ്റേഷനിലെ ഉടയാര്‍ സെല്‍വം എന്നീ പോലീസുകാരെ എസ്.പി. ആശിഷ് റാവത്ത് സസ്പെന്‍ഡ് ചെയ്തു.

രണ്ടാഴ്ചമുമ്പ് ചേരമ്പാടിയില്‍ ശരത്കുമാര്‍ എന്ന യുവാവിനെ കഞ്ചാവ് വില്‍പ്പനയ്ക്കിടെ പിടികൂടിയിരുന്നു. അമരനാണ് കഞ്ചാവ് നല്‍കുന്നതെന്ന് ചോദ്യംചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തി. ഇതേപ്പറ്റി രഹസ്യമായി അന്വേഷിക്കാന്‍ ജില്ലാ പോലീസ് മേധാവി ദേവാല ഡി.എസ്.പി.യോട് ഉത്തരവിട്ടു.

അമരന്റെ സുഹൃത്ത് തേനിയിലെ പോലീസുകാരന്‍ ഗണേശന്‍ ചേരമ്പാടിയില്‍ വന്ന് അമരന്റെകൂടെ താമസിക്കുകയാണെന്നും ഇരുവരും ചേര്‍ന്ന് കഞ്ചാവുവില്‍പ്പന ആരംഭിച്ചിരുന്നുവെന്നും അന്വേഷണത്തില്‍ അറിഞ്ഞു. ഗണേശന്‍, മറ്റൊരു കഞ്ചാവുകേസില്‍ നേരത്തെ തന്നെ സസ്‌പെന്‍ഷനിലാണ്.

കഞ്ചാവുവില്‍പ്പന തടയാന്‍ സംസ്ഥാനവ്യാപകമായി ഓപ്പറേഷന്‍ കാഞ്ച 2.0 എന്നപേരില്‍ പോലീസ് പരിശോധന നടത്തിവരികയാണ്. ഇതിനിടെ പോലീസുകാര്‍ തന്നെ കഞ്ചാവുവില്‍പ്പനക്കേസില്‍ അറസ്റ്റിലായത് സേനയ്ക്ക് കളങ്കമായി.

Content Highlights: policeman arrested in nilgiris for selling ganja

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented