എന്‍.ഐ.ഒ. സര്‍ട്ടിഫിക്കറ്റിന് 500 രൂപ കൈക്കൂലി; പോലീസുകാരന്‍ വിജിലന്‍സ് പിടിയില്‍


1 min read
Read later
Print
Share

അറസ്റ്റിലായ പ്രദീപ്കുമാർ

എഴുകോണ്‍: വിദേശത്തേക്കു പോകാനായി, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് (എന്‍.ഐ.ഒ.) ലഭിക്കാന്‍ അപേക്ഷ നല്‍കിയ യുവാവില്‍നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ എഴുകോണ്‍ സ്റ്റേഷനിലെ പോലീസുകാരന്‍ വിജിലന്‍സ് പിടിയിലായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപ്കുമാറാണ് 500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.

എഴുകോണ്‍ സ്വദേശി കംബോഡിയയിലേക്ക് പോകാനായി മേയ് 25-ന് എഴുകോണ്‍ പോലീസ് സ്റ്റേഷനില്‍ എന്‍.െഎ.ഒ. സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയിരുന്നു. ലഭിക്കാന്‍ വൈകിയതോടെ യുവാവ് പ്രദീപ്കുമാറിനെ ബന്ധപ്പെട്ടു. വെള്ളിയാഴ്ച യുവാവിന്റെ വീട്ടിലെത്തിയ പ്രദീപ് ശനിയാഴ്ച പോലീസ് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. സ്റ്റേഷനില്‍ എത്തിയ യുവാവിനോട്, പണം നല്‍കിയാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂവെന്ന് പ്രദീപ് പറഞ്ഞു. ഇക്കാര്യം യുവാവ് വിജിലന്‍സ് തെക്കന്‍ മേഖലാ പോലീസ് സൂപ്രണ്ട് ജയശങ്കറിനെ അറിയിച്ചു. വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം യുവാവ് വൈകീട്ടോടെ സ്റ്റേഷനിലെത്തി അഞ്ഞൂറുരൂപ നല്‍കുന്നതിനിടയില്‍ പ്രദീപിനെ പിടികൂടുകയായിരുന്നു.

കൊല്ലം വിജിലന്‍സ് ഡിവൈ.എസ്.പി. അബ്ദുള്‍ വഹാബ്, സി.ഐ.മാരായ ജോഷി, അബ്ദുള്‍ റഹ്‌മാന്‍, ബിജു, സാനി, ജസ്റ്റിന്‍, എസ്.ഐ.മാരായ സുനില്‍, ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

Content Highlights: policeman arrested for taking bribe in ezhukon kollam

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anas anu shiju

1 min

ലോഡ്ജിൽവെച്ച് ഡോക്ടറെ ഭീഷണിപ്പെടുത്തി കവർച്ച നടത്തി; യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

Oct 2, 2023


Police

1 min

ലിഫ്റ്റ്‌ ചോദിച്ചു കയറിയത് എസ്.ഐയുടെ സ്കൂട്ടറിൽ; പീഡനശ്രമക്കേസ് പ്രതി പിടിയിൽ

Oct 2, 2023


isis delhi

1 min

മൂന്ന് ഐ.എസ്. ഭീകരരും എന്‍ജി. ബിരുദധാരികൾ, ബോംബ് നിര്‍മാണം; ഷാനവാസിൻ്റെ ഭാര്യ ഒളിവില്‍

Oct 3, 2023

Most Commented