എ.കെ.ജി സെന്ററിലെ ബോംബേറ്; തുമ്പില്ലാതെ നട്ടംതിരിഞ്ഞ് പോലീസ്, എഫ്.ബി പോസ്റ്റിട്ടയാള്‍ക്ക് ജാമ്യം


കാര്യമായ ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തലസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ഈ കേസില്‍ പരിശോധനയും നടക്കുന്നുണ്ട്.

Screengrab: Mathrubhumi News


തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമിക്കുമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിന് അറസ്റ്റിലായ വ്യക്തിയെ വിട്ടയച്ചു. അന്തിയൂര്‍ക്കോണം സ്വദേശി റിജുവിനെയാണ് വിട്ടയച്ചത്. പോസ്റ്റ് ഇട്ടുവെന്നതിന് അപ്പുറം ഈ സംഭവവുമായി ബന്ധപ്പെട്ട് ഇയാളില്‍ നിന്ന് ഒന്നും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ജാമ്യത്തില്‍ വിട്ടത്.

സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസിന് കഴിയാതെ വന്നതോടെ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. പാര്‍ട്ടി ആസ്ഥാനത്തിന് നേരെ ആക്രമണം നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോഴും പ്രതിക്കായുള്ള പോലീസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

കാര്യമായ ഒരു തെളിവും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. തലസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ഈ കേസില്‍ കൂടുതല്‍ പരിശോധനയും നടത്തുന്നുണ്ട്. തിങ്കളാഴ്ച നിയമസഭ ചേരുന്ന ദിവസമായതിനാല്‍ ഇന്ന് രാത്രിയോ അല്ലെങ്കില്‍ നാളെ പുലര്‍ച്ചയോ പ്രതിയ കണ്ടെത്തുകയെന്ന രാഷ്ട്രീയ സമ്മര്‍ദവും പോലീസിന് മേലുണ്ട്. സിസിടിവിയില്‍ പതിഞ്ഞ അക്രമിയുടെ ദൃശ്യങ്ങളില്‍ നിന്ന് ഇയാള്‍ സഞ്ചരിച്ച സ്ഥലമുള്‍പ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്.

എകെജി സെന്റര്‍, കുന്നുകുഴി, കണ്ണമ്മൂല എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം നടക്കുന്നുണ്ട്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങളല്ലാതെ മറ്റൊന്നും തന്നെ പോലീസിന് തെളിവായി ലഭിച്ചിട്ടുമില്ല. അതുകൊണ്ട് തന്നെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രൂപരേഖ പോലും തയ്യാറാക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്‍പ്പെടെ വ്യാപകമായ പരിശോധനയാണ് പോലീസ് നടത്തുന്നത്.

ദൃശ്യങ്ങളില്‍ അക്രമിയുടെ മുഖം വ്യക്തമല്ലെന്നതാണ് പോലീസ് നേരിടുന്ന പ്രധാന വെല്ലുവിളി.എ.കെ.ജി സെന്ററില്‍ നിന്ന് ലോ കോളേജ്, കുന്നുകുഴി ഭാഗത്തിന് അപ്പുറത്തേക്ക് പ്രതി സഞ്ചരിച്ചതായും തെളിവ് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഈ മേഖലയില്‍ പ്രതിയുടെ സഞ്ചാരം അവസാനിച്ചിരിക്കാമെന്നും ഇവിടെ ഒളിവില്‍ കഴിഞ്ഞിരിക്കാമെന്നുമുള്ള കണക്കുകൂട്ടലിലാണ് പോലീസ്.

Content Highlights: crime, attack, akg centre

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented