പോലീസിനെ ആക്രമിച്ച് മദ്യപസംഘം; എസ്.ഐ അടക്കം ഒമ്പത് പോലീസുകാര്‍ക്ക് പരിക്ക്


പരിക്കേറ്റ എ.എസ്.ഐ. മനോജ് ആശുപത്രിയിൽ

വര്‍ക്കല: പുന്നമൂടിനുസമീപം പോലീസിനുനേരെ മദ്യപസംഘത്തിന്റെ ആക്രമണം. എസ്.ഐ. അടക്കം ഒമ്പത് പോലീസുകാര്‍ക്ക് മര്‍ദനമേറ്റു. വര്‍ക്കല എസ്.ഐ. രാഹുല്‍, എ.എസ്.ഐ.മാരായ മനോജ്, ബിജു, സി.പി.ഒ.മാരായ പ്രശാന്ത്, റാം ക്രിസ്റ്റ്യന്‍, ഹരികൃഷ്ണന്‍, ശ്യാംലാല്‍, ഷജീര്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. എ.എസ്.ഐ. മനോജിന്റെ കൈക്ക് പൊട്ടലുണ്ട്.

പുന്നമൂട് റെയില്‍വേ പുറമ്പോക്ക് കോളനിയില്‍ ബുധനാഴ്ച രാത്രി 7.30-ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കോളനിയില്‍ ഒരുസംഘം മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്.ഐ. രാഹുലും രണ്ട് പോലീസുകാരും സ്ഥലത്തെത്തിയത്.

ഇതോടെ അവിടെയുണ്ടായിരുന്ന പത്തോളംപേര്‍ പോലീസിനെ ആക്രമിച്ചു. തുടര്‍ന്ന് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി അക്രമികളെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ സ്ഥലവാസികളായ സ്ത്രീകള്‍ തടസ്സം നിന്നു. അക്രമികളെ പിടികൂടി ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും പോലീസുകാരെ ആക്രമിക്കുകയായിരുന്നു. പോലീസ് ജീപ്പിനും നാശനഷ്ടമുണ്ടാക്കി.

എസ്.ഐ.യുടെ മാല വലിച്ചുപൊട്ടിക്കുകയും നെഞ്ചിനും ശരീരഭാഗങ്ങളിലും പരിക്കേല്‍പ്പിക്കുകയും ചെയ്തു. പരിക്കേറ്റ പോലീസുകാര്‍ വര്‍ക്കല താലൂക്കാശുപത്രിയില്‍ ചികിത്സതേടി. അക്രമിസംഘത്തിലെ മൂന്നുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു.

അക്രമം നടത്തിയ കണ്ടാലറിയാവുന്ന പത്തുപേര്‍ക്കെതിരേ കേസെടുത്തതായി വര്‍ക്കല ഇന്‍സ്‌പെക്ടര്‍ എസ്.സനോജ് പറഞ്ഞു.

Content Highlights: police team attacked by criminal gang in varkala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented