നിക്ഷേപകരുടെ എണ്ണം കണ്ടു ഞെട്ടി പോലീസ്‌; ആ കോടികള്‍ എവിടെ? ഒന്നും മിണ്ടാതെ എബിന്‍


എബിൻ വർഗീസും ഭാര്യ ശ്രീരഞ്ജിനിയും

കാക്കനാട്: ഓഹരി നിക്ഷേപ തട്ടിപ്പിലൂടെ ലഭിച്ച കോടിക്കണക്കിനു രൂപ എവിടെ? അത് എന്തു ചെയ്തു? തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങിയ തൃക്കാക്കര 'മാസ്റ്റേഴ്സ് ഗ്രൂപ്പ്' ഉടമ കാക്കനാട് സ്വദേശി എബിന്‍ വര്‍ഗീസിനെ ചോദ്യം ചെയ്ത അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. എബിന്റെ ഭാര്യ ശ്രീരഞ്ജിനിയെയും ചോദ്യം ചെയ്‌തെങ്കിലും തനിക്ക് ഒന്നും അറിയില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഇവര്‍.

തട്ടിയെടുത്ത കോടികളില്‍ പകുതിയും ഗോവ കാസിനോകളില്‍ ചൂതാട്ടം നടത്തി കളഞ്ഞെന്നു തന്നെയാണ് എബിന്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍, ഏത് മാസത്തിലാണ് പോയത്, എത്ര രൂപയ്ക്കാണ് ചൂതാട്ടം തുടങ്ങുക, ഏത് കാസിനോയിലാണ് കളിച്ചത്, പലവട്ടം പോയ ഈ ചൂതാട്ട കേന്ദ്രത്തില്‍ ആരെയാണ് ബന്ധപ്പെടാറുള്ളത് തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി പറയാന്‍ എബിന് കഴിയുന്നില്ല.

അറിയാത്ത ബിസിനസിന് പണം മുടക്കിയെന്നു പറയുന്നുണ്ടെങ്കിലും ഈ കഥയൊന്നും ഉദ്യോഗസ്ഥര്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല. പണം മറ്റാര്‍ക്കെങ്കിലും കൈമാറിയതായിട്ടും പ്രാഥമിക അന്വേഷണത്തില്‍ കാണുന്നില്ല. 100 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന ധാരണയിലാണ് അന്വേഷണ സംഘം. എന്നാല്‍ എബിന്റെ ഓഫീസില്‍നിന്ന് പിടിച്ചെടുത്ത രേഖകളനുസരിച്ച് നിക്ഷേപകരില്‍ കാല്‍ ഭാഗം പോലും പരാതി നല്‍കിയിട്ടില്ലെന്ന വിവരമാണ് പോലീസ് കണ്ടെത്തിയത്.

ഓഹരി വിപണിയില്‍ 2017 മുതല്‍ പണം നിക്ഷേപിച്ച് നഷ്ടപ്പെട്ടവരുടെ നീണ്ട ലിസ്റ്റാണുള്ളത്. ഒരു ലക്ഷം മുതല്‍ അഞ്ച് കോടി രൂപ വരെ നല്‍കിയവര്‍ ഇതില്‍ പെടും. വന്‍ തുക നഷ്ടപ്പെട്ടവര്‍ പലരും പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താന്‍ കഴിയാത്തതിനാലാണ് പരാതി നല്‍കാന്‍ തയ്യാറാകാത്തതെന്ന് കരുതുന്നു.

തിങ്കളാഴ്ച തൃക്കാക്കരയിലെ ഓഫീസ് പരിസരത്ത് എബിനുമായി തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച ഓഫീസിലും വീട്ടിലുമെത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലാണ് ഇരുവരെയും ഹാജരാക്കിയത്. ചോദ്യം ചെയ്യലിനായി എബിനെ ഈ മാസം 11 വരെയും ശ്രീരഞ്ജിനിയെ തിങ്കളാഴ്ച വൈകീട്ട് 5 വരെയുമാണ് കസ്റ്റഡിയില്‍ വിട്ടത്. 5 മണിക്ക് കോടതിയില്‍ വീണ്ടും ഹാജരാക്കിയ ശ്രീരഞ്ജിനിയെ 19 വരെ റിമാന്‍ഡ് ചെയ്തു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി ഉത്തരവ് ഇറങ്ങാത്തതിനാല്‍ തൃക്കാക്കര പോലീസാണ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നത്.

Content Highlights: Police shocked by the number of investors; Where are those crores? Ebin said nothing


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented