പശുവളര്‍ത്തല്‍ കേന്ദ്രത്തിന്റെ മറവില്‍ ഹാന്‍സ് നിര്‍മാണം; പുകയില ഉത്പന്നങ്ങളും ഉപകരണങ്ങളും പിടികൂടി


കാളിയാർത്തോട്ടത്തുനിന്ന് പിടികൂടിയ നിരോധിത പുകയില ഉത്പന്നങ്ങൾ, കാളിയാർത്തോട്ടത്ത് പിടികൂടിയ ഹാൻസ് പായ്ക്ക് ചെയ്യാൻ ഉപയോഗിച്ചിരുന്ന ഉപകരണം.

കുറവിലങ്ങാട്: വാടകയ്ക്ക് എടുത്ത പശുവളര്‍ത്തല്‍ കേന്ദ്രത്തിന്റെ മറവില്‍നടന്ന ഹാന്‍സ് നിര്‍മാണം പിടികൂടി. കുറവിലങ്ങാട് കാളിയാര്‍തോട്ടത്തുനിന്നാണ് ലക്ഷക്കണക്കിന് രൂപയുടെ പുകയില ഉത്പന്നങ്ങളും നിര്‍മാണ ഉപകരണങ്ങളും പിടികൂടിയത്. കേന്ദ്രത്തില്‍ നര്‍ക്കോട്ടിക് സെല്‍, പോലീസ് ഉദ്യോഗസ്ഥരെത്തുമ്പോള്‍ ആരുമുണ്ടായിരുന്നില്ല. പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി.

കാളിയാര്‍തോട്ടത്തെ പശുവളര്‍ത്തല്‍ ഫാം അതിരമ്പുഴ പടിഞ്ഞാറ്റും ഭാഗം ചുക്കനായില്‍ ജഗന്‍ ജോസ് (30), കുമ്മനത്ത് വീട്ടില്‍ ബിബിന്‍ വര്‍ഗീസ് (36) എന്നിവര്‍ ചേര്‍ന്നാണ് പശുവളര്‍ത്തലിനായി ഒരുവര്‍ഷം മുമ്പ് വാടകയ്ക്ക് എടുത്തത്. ഇവിടെ പേരിന് പശു, ആട്, പട്ടി എന്നിവയെ വളര്‍ത്തിയിരുന്നു.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുറവിലങ്ങാട് പോലീസും നര്‍ക്കോട്ടിക് സെല്‍ വിഭാഗവും ചേര്‍ന്ന് റെയ്ഡിന് എത്തിയത്. റെയിഡിന് എത്തുന്നതിന് അല്പം മുമ്പ് വരെ ഇവിടെ ആളുകളുണ്ടായിരുന്നതായി അന്വേഷണ സംഘം സംശയിക്കുന്നു.

വില്‍പ്പനയ്ക്ക് തയ്യാറാക്കിവെച്ചിരുന്ന 2250 പായ്ക്കറ്റ് ഹാന്‍സും പായ്ക്ക് ചെയ്യാന്‍ തയ്യാറാക്കിയ 100 കിലോയോളം പുകയില ഉത്പന്നവും പായ്ക്ക് ചെയ്യുന്നതിനും പൊടിക്കുന്നതിനും ഉപയോഗിക്കുന്ന ഉപകരണങ്ങളും ആയിരക്കണക്കിന് പായ്ക്കിങ് കവറുകളും പിടികൂടി.

വൈക്കം ഡിവൈ.എസ്.പി. കെ.ജെ. തോമസ്, കുറവിലങ്ങാട് എസ്.എച്ച്.ഒ. നിര്‍മ്മല്‍ ബോസ്, നര്‍ക്കോട്ടിക് സെല്‍ എസ്.ഐ. സജീവ് ചന്ദ്രന്‍ തുടങ്ങിയവരുടെ സംഘമാണ് റെയ്ഡ് നടത്തിയത്. ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി. ഇവര്‍ മുമ്പും പോലീസ് കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

Content Highlights: police seizes banned tobocco products

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented