ഗോവയില്‍നിന്ന് മടങ്ങിയ യുവാക്കളെ പിന്തുടര്‍ന്ന് പോലീസ്; പിടിച്ചെടുത്തത് MDMA-യും LSD സ്റ്റാമ്പുകളും


രണ്ട്  വാഹനങ്ങളിലായി ഗോവയില്‍നിന്ന് തിരികെ വരുന്നതിനിടെയാണ് പോലീസ് സംഘം യുവാക്കളെ പിന്തുടര്‍ന്ന് പിടികൂടിയത്.

യുവാക്കൾ സഞ്ചരിച്ച വാഹനം പോലീസ് പരിശോധിക്കുന്നു | Screengrab: Mathrubhumi News

തിരുവനന്തപുരം: മയക്കുമരുന്നുമായി എട്ടുയുവാക്കള്‍ പിടിയില്‍. തിരുവനന്തപുരം കഴക്കൂട്ടത്ത് വാഹനം പിന്തുടര്‍ന്നാണ് പോലീസ് സംഘം ഇവരെ പിടികൂടിയത്. യുവാക്കളില്‍നിന്ന് രണ്ടരഗ്രാം എം.ഡി.എം.എ.യും അഞ്ച് എല്‍.എസ്.ഡി. സ്റ്റാമ്പുകളും പിടിച്ചെടുത്തു.

നേമം സ്വദേശി ശ്രീജിത്, പൂന്തുറ സ്വദേശി ആദര്‍ശ്, മുട്ടത്തറ സ്വദേശി ദീപു ജി. ദത്ത്, തിരുവല്ലം സ്വദേശി രഞ്ജിത്, പള്ളിച്ചല്‍ സ്വദേശികളായ വിഷ്ണു, ശ്യാംകുമാര്‍, കരമന സ്വദേശികളായ സുഭാഷ്, അരുണ്‍ എന്നിവരാണ് പിടിയിലായവര്‍. ദീപുവും ശ്രീജിതും കൊലക്കേസ് അടക്കം ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും മയക്കുമരുന്ന് വില്പന നടത്തുന്നവരാണെന്നും പോലീസ് പറഞ്ഞു.

രണ്ട് വാഹനങ്ങളിലായി ഗോവയില്‍നിന്ന് തിരികെ വരുന്നതിനിടെയാണ് പോലീസ് സംഘം യുവാക്കളെ പിന്തുടര്‍ന്ന് പിടികൂടിയത്. ഇവരെക്കുറിച്ച് പോലീസിന് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതോടെ ഇവരെല്ലാം നിരീക്ഷണത്തിലായി. അന്വേഷണത്തില്‍ ഇവരാരും സ്ഥലത്തില്ലെന്നും ഗോവയില്‍ പോയിരിക്കുകയാണെന്നും കണ്ടെത്തി. തുടര്‍ന്ന് ഗോവയില്‍നിന്ന് തിരികെ വരുന്നുണ്ടെന്ന വിവരം ലഭിച്ചതിന് പിന്നാലെയാണ് പോലീസ് സംഘം ഇവരെ പിന്തുടര്‍ന്നത്.

കൊല്ലം ജില്ലാ അതിര്‍ത്തിമുതല്‍ പോലീസ് സംഘം യുവാക്കളെ പിന്തുടര്‍ന്നിരുന്നു. കഴക്കൂട്ടത്ത് വെച്ച് വാഹനം തടയുകയും പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെടുക്കുകയുമായിരുന്നു. പിടിച്ചെടുത്ത മയക്കുമരുന്ന് യുവാക്കള്‍ സ്വന്തം ഉപയോഗത്തിനായി കരുതിയതാണെന്നാണ് നിഗമനം. അതേസമയം, ഗോവയില്‍നിന്ന് മയക്കുമരുന്ന് എത്തിച്ച് വില്പന നടത്തിയോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്.

Content Highlights: police seized mdma and lsd stamps in kazhakoottam trivandrum eight in custody


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome jayarajan

2 min

തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ? യുവനേതാവിനെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട- ഇ.പി

Jan 30, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ഞെട്ടിച്ച തകര്‍ച്ച, ടുലിപ് മാനിയ!

Jan 30, 2023

Most Commented