ഭുവനചന്ദ്രനെ ചവിട്ടിക്കൊന്നത് ഒരു കൈ മാത്രമുള്ള ആക്രിക്കച്ചവടക്കാരന്‍; ചിത്രം പുറത്തുവിട്ട് പോലീസ്


ചാടി നാഭിക്ക് ചവിട്ടി; ഭുവനചന്ദ്രന്‍ കുഴഞ്ഞുവീണു,തുപ്പിയത് ചോദ്യംചെയ്തതിന് ആക്രിക്കച്ചവടക്കാരന്റെ മര്‍ദനം

മരിച്ച ഭുവനചന്ദ്രൻ, പോലീസ് പുറത്തുവിട്ട പ്രതിയുടെ ചിത്രം | Photo: മാതൃഭൂമി ന്യൂസ്

തിരുവനന്തപുരം: കഴക്കൂട്ടത്ത് വാക്കുതര്‍ക്കത്തിനിടെ ചവിട്ടേറ്റ് ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ പ്രതിയുടെ ചിത്രം പോലീസിന് ലഭിച്ചു. കൊല്ലം സ്വദേശിയായ ആക്രിക്കച്ചവടക്കാരനാണ് പ്രതിയെന്നാണ് വിവരം. ഒരു കൈ മാത്രമുള്ള വ്യക്തിയാണ് പ്രതി. നെട്ടയകോണം സ്വദേശി ഭുവനചന്ദ്രന്‍ (65) ആണ് മരിച്ചത്.

കഴക്കൂട്ടത്ത് ഞായറാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ഭുവനചന്ദ്രന്‍ ഒരു വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു. ഈ വീടിന് സമീപമുള്ള കടയില്‍ മറ്റൊരാളുമായി സംസാരിക്കുന്നതിനിടെയാണ് ആക്രിക്കാരനുമായി തര്‍ക്കമുണ്ടായത്. ഭുവനചന്ദ്രന്‍ നില്‍ക്കുന്നതിന് സമീപത്തായി ആക്രിക്കാരന്‍ തുപ്പിയത് ചോദ്യംചെയ്തതോടെയാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതെന്ന് ദൃക്സാക്ഷി പറഞ്ഞു.

തര്‍ക്കത്തിനിടെ ആക്രിക്കാരന്‍ ഭുവനചന്ദ്രന്റെ വയറിന് അടിഭാഗത്തായി ചവിട്ടുകയായിരുന്നു. ശക്തമായ ചവിട്ടേറ്റ് നിലത്തുവീണ ഭുവനചന്ദ്രനെ ചുറ്റുംകൂടിയ ആളുകളാണ് കഴക്കൂട്ടത്തെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രയിലും പ്രവേശിച്ചു. ഇവിടെവച്ചാണ് മരണം സംഭവിച്ചത്.

ഭുവനചന്ദ്രന്‍ നേരത്തെ കരളിന് ശസ്ത്രക്രിയ കഴിഞ്ഞ് തുടര്‍ചികിത്സയിലായിരുന്നു. വയറിനേറ്റ ചവിട്ട് ആന്തരിക രക്തസ്രാവത്തിന് കാരണമായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.തുപ്പിയത് ചോദ്യംചെയ്തതിനാണ് ഭുവനചന്ദ്രനെ ആക്രിക്കാരന്‍ ചവിട്ടിയതെന്ന് സംഘര്‍ഷം നേരില്‍ക്കണ്ട കരിക്കുവില്‍പ്പനക്കാരന്‍ ശ്രീകുമാര്‍ പറയുന്നു.

താനും ഭുവനചന്ദ്രനും സംസാരിച്ചു നില്‍ക്കുന്നതിനിടെയാണ് ആക്രിക്കച്ചവടക്കാരന്‍ നടന്നുവരുകയും അടുത്തുനിന്ന് തുപ്പുകയും ചെയ്തത്. ഇത് ഭുവനചന്ദ്രന്‍ ചോദ്യംചെയ്തു. തുടര്‍ന്ന് രണ്ടുപേരും വാക്കേറ്റമായി. ആക്രിക്കച്ചവടക്കാരന്‍ ഭുവനചന്ദ്രനെ അസഭ്യം പറഞ്ഞു.

തുടര്‍ന്ന് കുറച്ചു മുന്നോട്ടുമാറി. പോകാനെന്ന ഭാവേന മാറിനിന്നശേഷം ചാടി ഭുവനചന്ദ്രന്റെ നാഭിക്ക് ചവിട്ടുകയായിരുന്നുവെന്നും ശ്രീകുമാര്‍ പറയുന്നു. കുഴഞ്ഞുവീണ ഭുവനചന്ദ്രനെ കസേരയില്‍ ഇരുത്തി വെള്ളം കൊടുത്തു. സമീപത്തെ വീട്ടില്‍ ജോലിചെയ്തിരുന്ന അദ്ദേഹത്തിന്റെ ഭാര്യ വന്നു.

കുറച്ചു മാറി പോലീസ് ജീപ്പ് ഉണ്ടായിരുന്നു. അവിടെച്ചെന്ന് കാര്യം പറഞ്ഞ ശേഷമാണ് ഭാര്യ ഭുവനചന്ദ്രനെയും കൊണ്ട് ആശുപത്രിയിലേക്കു പോയത്. പിന്നീട് മരിച്ചെന്ന വിവരമെത്തുകയായിരുന്നു -ശ്രീകുമാര്‍ പറഞ്ഞു.

Content Highlights: crime news, murder case

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented