5 വര്‍ഷത്തിനിടെ പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ കാണാതായത് 25 പേരെ; പുനരന്വേഷണത്തിന് പോലീസ്


മാതൃഭൂമി ന്യൂസ്

പത്തനംതിട്ടയിലെ 12 കേസുകളിൽ മൂന്നെണ്ണവും നരബലി നടന്ന ഇലന്തൂർ പ്രദേശം ഉൾപ്പെടുന്ന ആറന്മുള സ്റ്റേഷൻ പരിധിയിലാണ്. രണ്ട് നരബലികളും നടന്നിട്ടുള്ള ജൂണിനും സെപ്റ്റംബറിനും ഉള്ളിലാണ്. അതിന് ശേഷവും ഏതാനും സ്ത്രീകളെ എത്തിച്ച് കൊലപ്പെടുത്താനുള്ള ശ്രമം പ്രതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നും പോലീസ് പങ്കുവെക്കുന്നുണ്ട്.

പ്രതീകാത്മക ചിത്രം/മാതൃഭൂമി

പത്തനംതിട്ട: ഇലന്തൂരിലെ നരബലിക്ക് പിന്നാലെ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഉണ്ടായ തിരോധാന കേസുകൾ പുനഃപരിശോധിക്കാനൊരുങ്ങി പോലീസ്. അന്വേഷണം വഴിമുട്ടി നിൽക്കുന്ന പത്തനംതിട്ടയിലെ 12 കേസുകളും എറണാകുളം ജില്ലയിലെ 13 കേസുകളുമാണ് പോലീസ് പുനഃപരിശോധിക്കാനൊരുങ്ങുന്നത്. സമഗ്ര അന്വേഷണം നടത്തി, എത്രയും പെട്ടെന്ന് പൂർത്തിയാക്കാനാണ് പോലീസിന്റെ ശ്രമം.

നരബലിക്ക് ഇരയായിട്ടുള്ള ആളുകൾ എറണാകുളം ജില്ലാ പരിധിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ആളുകളാണ്. സംഭവം നടന്നത് പത്തനംതിട്ടയിലും. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ രണ്ടു ജില്ലകളിലും അന്വേഷണം വഴിമുട്ടിയ കേസുകൾ പുനഃപരിശോധിക്കാൻ പോലീസ് തീരുമാനിച്ചിരിക്കുന്നത്. അഞ്ജാത മൃതദേഹം കിട്ടിയതും സ്ത്രീകളെ കാണാതായതുമായ കേസുകളുടെ അന്വേഷണവും ഇതിൽ ഉൾപ്പെടുന്നുണ്ട്.



പത്തനംതിട്ടയിലെ 12 കേസുകളിൽ മൂന്നെണ്ണവും നരബലി നടന്ന ഇലന്തൂർ പ്രദേശം ഉൾപ്പെടുന്ന ആറന്മുള സ്റ്റേഷൻ പരിധിയിലാണ്. രണ്ട് നരബലികളും നടന്നത് ജൂണിനും സെപ്റ്റംബറിനും ഇടയിലാണ്. കോതമംഗലത്ത് മൂന്നു സ്ത്രീകൾ വ്യത്യസ്ത സാഹചര്യങ്ങളിൽ വ്യത്യസ്തസമയങ്ങളിൽ കൊല്ലപ്പെട്ട സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ആ പ്രതികളെയും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം വഴിമുട്ടി നിൽക്കുന്ന കേസുകൾ പോലീസ് പുനഃപരിധോധിക്കാനൊരുങ്ങുന്നത്.

കേസുകളുടെ അന്വേഷണം അതാത് പോലീസ് സ്റ്റേഷനുകൾക്കായിരിക്കും. മേൽനോട്ടത്തിന് ജില്ലാതലത്തിൽ പ്രത്യേകസംഘത്തെ നിയമിക്കുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.

Content Highlights: police re investigate 25 ladies missing cases in ernakulam and pathanamthitta


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented