പാലക്കാടും വയനാടും പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ്; വീടുകളിലും പരിശോധന


Screengrab: Mathrubhumi News

പാലക്കാട്/കല്പറ്റ: പാലക്കാടും വയനാടും പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പോലീസിന്റെ റെയ്ഡ്. പാലക്കാട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലുമാണ് പോലീസ് പരിശോധന നടത്തുന്നത്. ചടനാംകുറിശ്ശി, കല്‍മണ്ഡപം, പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രമായ ശംഖുവാരത്തോട് എന്നിവിടങ്ങളിലാണ് പരിശോധന.

കഴിഞ്ഞ വെള്ളിയാഴ്ചയിലെ ഹര്‍ത്താലുമായി ബന്ധപ്പെട്ടാണ് പോലീസ് റെയ്ഡ് നടത്തുന്നതെന്നാണ് സൂചന. എന്നാല്‍ റെയ്ഡില്‍ എന്തെങ്കിലും പിടിച്ചെടുത്തതായോ ആരെയെങ്കിലും കസ്റ്റഡിയിലെടുത്തതായോ വിവരമില്ല.



വയനാട് ജില്ലയിലെ മാനന്തവാടി എരുമത്തെരുവിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസിലാണ് പോലീസിന്റെ റെയ്ഡ്. മാനന്തവാടി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലാണ് ഇവിടെ പരിശോധന നടത്തുന്നത്.

കഴിഞ്ഞദിവസങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലും പോലീസ് വ്യാപകമായ റെയ്ഡ് നടത്തിയിരുന്നു. ഹര്‍ത്താല്‍ ദിനത്തിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കണ്ണൂരിലെ പോലീസ് നടപടി. കണ്ണൂര്‍ ടൗണ്‍, വളപട്ടണം, മട്ടന്നൂര്‍, പാപ്പിനിശ്ശേരി എന്നിവിടങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. റെയ്ഡില്‍ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണുകള്‍ അടക്കമുള്ള പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Content Highlights: police raid in popular front offices and leaders homes in palakkad and wayanad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented