മട്ടന്നൂരിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇന്നും പോലീസ് റെയ്ഡ്; വീടുകളിലും കടകളിലും പരിശോധന


കഴിഞ്ഞദിവസവും കണ്ണൂര്‍ ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലും ചില സ്ഥാപനങ്ങളിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. കണ്ണൂര്‍ ടൗണ്‍, മട്ടന്നൂര്‍, പാപ്പിനിശ്ശേരി, വളപട്ടണം എന്നിവിടങ്ങളിലായിരുന്നു പരിശോധന. 

കഴിഞ്ഞദിവസം കണ്ണൂരിലെ വ്യാപാരസ്ഥാപനങ്ങളിൽ പോലീസ് റെയ്ഡിന് എത്തിയപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ/മാതൃഭൂമി

കണ്ണൂര്‍: തിങ്കളാഴ്ചയും മട്ടന്നൂരില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും പോലീസിന്റെ റെയ്ഡ്. നടുവിനാട്, പാലോട്ടുപള്ളി മേഖലകളിലാണ് കൂത്തുപറമ്പ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ റെയ്ഡ് നടക്കുന്നത്. വെള്ളിയാഴ്ച നടന്ന ഹര്‍ത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലീസ് പരിശോധന നടത്തുന്നത്.

കഴിഞ്ഞദിവസവും കണ്ണൂര്‍ ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലും ചില സ്ഥാപനങ്ങളിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. കണ്ണൂര്‍ ടൗണ്‍, മട്ടന്നൂര്‍, പാപ്പിനിശ്ശേരി, വളപട്ടണം എന്നിവിടങ്ങളിലായിരുന്നു പരിശോധന.



ഞായറാഴ്ച കണ്ണൂര്‍ താണയിലെ ബി-മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ റെയ്ഡില്‍ ഒരു ലാപ്ടോപ്പ്, ഒരു ഡെസ്‌ക് ടോപ്പ്, രണ്ട് മൊബൈല്‍ ഫോണുകള്‍, രണ്ട് പാസ്ബുക്കുകള്‍, ഏതാനും രേഖകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. കണ്ണൂര്‍ ഫോര്‍ട്ട് ലൈറ്റ് കോംപ്ലക്‌സിലെ 'സ്‌പൈസ്മാന്‍', കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തെ വസ്ത്രവ്യാപാരസ്ഥാപനമായ 'പാര' എന്നിവിടങ്ങളിലും പോലീസ് പരിശോധന നടത്തി. പാപ്പിനിശ്ശേരി അക്ഷയ കേന്ദ്രം, വളപട്ടണം പോലീസ് സ്റ്റേഷന്റെ പിന്നിലുള്ള ഗോഡൗണ്‍, കീരിയാട്ടെ ഷോപ്പ് എന്നിവിടങ്ങളിലും റെയ്ഡ് നടന്നു.

മട്ടന്നൂര്‍, പാലോട്ടുപള്ളി, നടുവനാട്, ഉളിയില്‍ എന്നിവിടങ്ങളിലായി നാല് വ്യാപാരസ്ഥാപനങ്ങളിലാണ് ഞായറാഴ്ച പരിശോധന നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ഉടമസ്ഥതയിലുള്ളതും പ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നതുമായ സ്ഥാപനങ്ങളിലുമാണ് പോലീസ് സംഘം എത്തിയത്. എന്നാല്‍ മട്ടന്നൂരില്‍ നടത്തിയ റെയ്ഡില്‍ ഒന്നും പിടിച്ചെടുത്തിരുന്നില്ല. അതേസമയം, ഹര്‍ത്താല്‍ അക്രമത്തില്‍ മട്ടന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എട്ട് കേസുകളാണെടുത്തത്. ഇതില്‍ 10 പ്രതികള്‍ റിമാന്‍ഡിലാണ്. മറ്റ് പ്രതികള്‍ ഒളിവിലും.


Content Highlights: police raid in popular front leaders home and shops in mattannur kannur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented