Screengrab: Mathrubhumi News
പാലക്കാട്: പട്ടാമ്പി, തൃത്താല മേഖലകളിലെ എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പോലീസിന്റെ റെയ്ഡ്. പാലക്കാട് ശ്രീനിവാസന്‍ വധക്കേസുമായി ബന്ധപ്പെട്ടാണ് പോലീസ് സംഘം എസ്.ഡി.പി.ഐ. ഓഫീസുകളില്‍ പരിശോധന നടത്തുന്നത്. മേഖലയിലെ എസ്.ഡി.പി.ഐ. നേതാക്കളുടെ വീടുകളിലും പരിശോധന നടക്കുന്നതായാണ് വിവരം.
കഴിഞ്ഞദിവസം പാലക്കാട്ടെ എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പോലീസ് റെയ്്ഡ് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പട്ടാമ്പി, തൃത്താല മേഖലകളിലും പരിശോധന നടത്തുന്നത്.
അതേസമയം, ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി പോലീസിന്റെ പിടിയിലായിട്ടുണ്ട്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഇഖ്ബാല്‍, ഗൂഢാലോചനയില്‍ പങ്കാളിയായ ഫയാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇക്കാര്യം ഐ.ജി. അശോക് യാദവും ഞായറാഴ്ച സ്ഥിരീകരിച്ചു. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
Content Highlights: police raid at sdpi popular front offices in pattambi thrithala palakkad
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..