വണ്ടി വിറ്റെന്ന് പറഞ്ഞ് ഷാഫി 40000 രൂപ തന്നെന്ന് ഭാര്യ; വഴക്കിനിടെ ഫോണ്‍ എറിഞ്ഞുപൊട്ടിച്ചെന്നും മൊഴി


പത്തനംതിട്ട ഇലന്തൂർ നരബലി കേസിലെ പ്രതികളായ ലൈല, മുഹമ്മദ് ഷാഫി, ഭഗവൽ സിങ് എന്നിവരെ എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ശേഷം പോലീസ് കസ്റ്റഡിയിലേക്ക് കൊണ്ടുപോകുന്നു/ മുഹമ്മദ് ഷാഫിയെ ജയിലിലേക്ക് കൊണ്ടുപോകാൻ പോലീസ് ജീപ്പിൽ കയറ്റിയപ്പോൾ ( ഫയൽ ചിത്രം)

കൊച്ചി: ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി 'ശ്രീദേവി' എന്ന പേരില്‍ വ്യാജ ഫെയ്‌സ്ബുക് പ്രൊഫൈല്‍ കൈകാര്യം ചെയ്തിരുന്ന മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായി ഭാര്യ നഫീസയുടെ മൊഴി. സെപ്റ്റംബര്‍ 26ന് വീട്ടില്‍ ഷാഫിയുമായി ഉണ്ടായ വഴക്കിനേത്തുടര്‍ന്നാണ് ഫോണ്‍ എറിഞ്ഞുപൊട്ടിച്ചെന്നാണ് മൊഴി. ഷാഫി അടുത്തിടെ 40,000 രൂപ ഏല്‍പ്പിച്ചിരുന്നതായി നഫീസ സമ്മതിച്ചു. വണ്ടി വിറ്റു കിട്ടിയതെന്നു പറഞ്ഞാണ് പണം നല്‍കിയതെന്നും അവര്‍ വെളിപ്പെടുത്തി. ഈ പണമുപയോഗിച്ച് മകളുടെ പണയംവച്ച സ്വര്‍ണം എടുത്തതായും അവര്‍ പൊലീസിനു മൊഴി നല്‍കി.

മുഹമ്മദ് ഷാഫിയുടെ ഗാന്ധിനഗറിലെ വീട്ടില്‍ ഏതാണ്ട് ആറു മണിക്കൂറോളം നീണ്ട വിശദമായ പരിശോധനയാണ് പോലീസ് നടത്തിയത്. വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് തുടങ്ങിയ പരിശോധന വൈകീട്ട് നാലരയോടെയാണ് അവസാനിച്ചത്. കേസുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ ഷാഫിയുടെ ഭാര്യയോടും മക്കളോടും ചോദിച്ചറിഞ്ഞു. ഒപ്പം വീട്ടില്‍ നിന്ന് കേസില്‍ നിര്‍ണായകമായ സ്വര്‍ണപണയ രസീതും ബാങ്ക് രേഖകളും വാഹനത്തിന്റെ രേഖകളും പോലീസ് കണ്ടെടുത്തു. കൊല ചെയ്യപ്പെട്ട രണ്ടു സ്ത്രീകളെയും പ്രലോഭിപ്പിച്ച് ഇലന്തൂരിലെത്തിച്ച സ്‌കോര്‍പ്പിയോ കാര്‍ ഷാഫിയുടെ മരുമകന്റെ പേരിലുള്ളതാണെന്നും തിരിച്ചറിഞ്ഞിരുന്നു.

കൊലപാതകവും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവ് ശേഖരണത്തിനായിരുന്നു പോലീസ് ഷാഫിയുടെ വീട്ടില്‍ പരിശോധന നടത്തിയത്. വീട്ടിലെ പരിശോധനയ്ക്ക് ഷേണായീസ് തീയേറ്ററിന് സമീപമുള്ള ഷാഫിയുടെ ഹോട്ടലിലും പോലീസ് പരിശോധന നടത്തി. മൂന്ന് പ്രതികളെയും പോലീസ് ക്ലബ്ബില്‍ ഒന്നിച്ചിരുത്തിയും പോലീസ് ചോദ്യംചെയ്തു. ഇതില്‍നിന്നും നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

ശ്രീദേവി എന്ന ഫെയ്സ്ബുക്ക് അക്കൗണ്ട് വഴിയാണ് ഷാഫി ഭഗവല്‍ സിങ്ങുമായി അടുപ്പം തുടങ്ങിയത്. 68-കാരനായ ഭഗവല്‍ സിങ് വീണുപോയ ശ്രീദേവിയെന്ന അക്കൗണ്ട് മുഹമ്മദ് ഷാഫി തുടങ്ങുന്നത് 2019-ലാണ്. ഇതിലെ ചാറ്റുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. മറ്റാരെങ്കിലും ഷാഫിയുടെ വലയില്‍ കുരുങ്ങിയോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Content Highlights: Police raid at Elanthoor human sacrifice case accused Mohammad Shafi's House and shop


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented