സ്വര്‍ണം കടത്തിയ യുവാവിനും സുഹൃത്തിനും പോലീസ് കാവല്‍, എന്നിട്ടും ഒരാള്‍ രക്ഷപ്പെട്ടു


ചോറോടിലെ ജസീലിന്റെ വീടിനുമുന്നിൽ കാവൽനിൽക്കുന്ന പോലീസ്

കോഴിക്കോട്: സ്വര്‍ണം കടത്തുന്നതിനിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായശേഷം ജാമ്യത്തിലിറങ്ങിയ ചോറോട് സ്വദേശിക്കും സുഹൃത്തായ പതിയാരക്കര സ്വദേശിക്കും പോലീസ് കാവല്‍. സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുന്‍കരുതലെന്ന നിലയില്‍ കാവലേര്‍പ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

ചോറോട് ചെട്ട്യാര്‍കണ്ടി ജസീല്‍, സുഹൃത്ത് പതിയാരക്കരയിലെ ഇസ്മയില്‍ എന്നിവര്‍ക്കാണ് കാവല്‍. ഇതില്‍ ഇസ്മയില്‍ പോലീസ് കാവലിനിടെ വീട്ടില്‍നിന്നും രക്ഷപ്പെട്ടു. സെപ്റ്റംബര്‍ 12-നാണ് ജസീലിനെ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് പേസ്റ്റ് രൂപത്തിലാക്കിയ രണ്ട് ക്യാപ്സ്യൂള്‍ സ്വര്‍ണവുമായി സി.ഐ.എസ്.എഫ്. പിടികൂടി കസ്റ്റംസിനെ ഏല്‍പ്പിച്ചത്. 500 ഗ്രാം സ്വര്‍ണമുണ്ടായിരുന്നു ഇത്. ബെംഗളൂരുവഴി ഡല്‍ഹിയിലേക്ക് പോകുന്നതിനിടെയായിരുന്നു അറസ്റ്റ്.

സെപ്റ്റംബര്‍ 11-നാണ് ഇയാള്‍ ബഹ്റൈനില്‍നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിയത്. വരുമ്പോള്‍ ഒരു കിലോഗ്രാം തൂക്കംവരുന്ന നാല് കാപ്സ്യൂളുകള്‍ കടത്തിയിരുന്നെന്നും ഇതില്‍ 500 ഗ്രാം തൂക്കമുള്ള രണ്ട് കാപ്സ്യൂളുകള്‍ ആര്‍ക്കാണോ സ്വര്‍ണം എത്തിക്കേണ്ടത് ആ സംഘത്തിന് നല്‍കാതെ മറിച്ച് നല്‍കിയെന്നുമാണ് പോലീസ് പറയുന്നത്. ഇസ്മയിലിനെയാണ് ഇത് ഏല്‍പ്പിച്ചതെന്ന് പറയുന്നു. ബാക്കി സ്വര്‍ണവുമായി ഡല്‍ഹിയിലേക്ക് പോകുന്നതിനിടെയാണ് വിമാനത്താവളത്തില്‍ പിടിയിലായത്.

ജാമ്യത്തിലിറങ്ങുമ്പോള്‍ തനിക്ക് ഭീഷണിയുണ്ടെന്ന് ജസീല്‍ കസ്റ്റംസിന് മൊഴി നല്‍കി. തുടര്‍ന്ന് മടന്നൂര്‍ പോലീസ് വഴി വടകര പോലീസില്‍ വിവരമറിയിക്കുകയും വടകര പോലീസെത്തി ഇയാളെ വീട്ടിലെത്തിക്കുകയുമായിരുന്നു. ജസീലിനെ തേടി വീട്ടിലും ഫോണ്‍വിളികള്‍ വന്നിരുന്നു. ജാമ്യത്തിലിറങ്ങിയാലുടന്‍ തട്ടിക്കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്ന് പോലീസും വിലയിരുത്തി.

പേരാമ്പ്ര പന്തിരിക്കര സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് പെട്ടെന്നുതന്നെ പോലീസിനെ കാവല്‍ നിര്‍ത്തിയത്. സ്വര്‍ണം മറിച്ചുനല്‍കിയത് ഇസ്മയിലിനാണെന്ന മൊഴിയെത്തുടര്‍ന്നാണ് ഇസ്മയിലിന്റെ വീട്ടിലും കാവലേര്‍പ്പെടുത്തിയത്. എന്നാല്‍ ഇസ്മയില്‍ ബുധനാഴ്ച രാവിലെ വീടിന്റെ പിറകുവശം വഴി രക്ഷപ്പെട്ടു. ജസീല്‍ വീട്ടില്‍ത്തന്നെയുണ്ട്.

Content Highlights: gold smuggling, police protection


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented