പ്രതീകാത്മക ചിത്രം/മാതൃഭൂമി
തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരിയെ കടന്നുപിടിച്ചെന്ന പരാതിയില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍. ആറന്‍മുള സ്റ്റേഷനിലെ എഎസ്‌ഐ സജീഫ് ഖാനെയാണ് ജില്ലാ പോലീസ് മേധാവി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
സ്റ്റേഷനില്‍ പാര്‍ട്ട് ടൈം സ്വീപ്പറായ സ്ത്രീയെ ഇയാള്‍ സ്റ്റേഷന്‍ അടുക്കളയില്‍വെച്ച് കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ജോലി സ്ഥലത്തെ ലൈംഗീകാതിക്രമം തുടങ്ങിയ വകുപ്പുകളാണ് സജീഫ് ഖാനെതിരേ ചുമുത്തിയത്.
ഒരുമാസം മുമ്പും അടുക്കള മുറിയില്‍വെച്ച് ഇയാള്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. അതേസമയം പരാതിക്കാരിയെ സ്വാധീനിച്ച് പരാതി പിന്‍വലിക്കാന്‍ ശ്രമം നടത്തിയതായും ആക്ഷേപമുണ്ട്.
Content Highlights: police officer suspended for sexual harassment
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..