Screengrab: Mathrubhumi News
ആലപ്പുഴ: പോലീസ് ക്വാര്‍ട്ടേഴ്സില്‍ അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചനിലയില്‍. ആലപ്പുഴ ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. റമീസിന്റെ ഭാര്യ നജ്ല, അഞ്ചുവയസ്സുള്ള മകന് ടിപ്പുസുല്‍ത്താന്‍, ഒന്നരവയസ്സുള്ള മകള്‍ മലാല എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം നജ്ല ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ സംശയം.
വണ്ടാനം മെഡിക്കല്‍ കോളേജിലെ പോലീസ് എയ്ഡ്പോസ്റ്റിലാണ് സി.പി.ഒ. റമീസ് ജോലിചെയ്യുന്നത്. ചൊവ്വാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് ക്വാര്‍ട്ടേഴ്സില്‍ തിരിച്ചെത്തിയപ്പോഴാണ് ഭാര്യയെയും മക്കളെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലാണ് നജ്ലയുടെ മൃതദേഹം കണ്ടെത്തിയത്. മക്കളായ രണ്ടുപേരുടെയും മൃതദേഹങ്ങള്‍ നിലത്തുകിടക്കുകയായിരുന്നു.
അഞ്ചുവയസ്സുകാരനായ ടിപ്പുസുല്‍ത്താനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് കരുതുന്നത്. ഒന്നരവയസ്സുകാരി മലാലയെ വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്നും പോലീസ് സംശയിക്കുന്നു. കുടുംബപ്രശ്നങ്ങളാണ് ദാരുണമായ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പോലീസ് നല്കുന്ന അനൗദ്യോഗിക വിവരം. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവമറിഞ്ഞ് ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.
Content Highlights: police officer's wife and kids found dead in police quarters alappuzha
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..