മെസഞ്ചർ വഴി നിരന്തരം വീഡിയോ കോൾ; പോലീസുകാരന്റെ ഭാര്യയെ ശല്യപ്പെടുത്തിയ മറ്റൊരു പോലീസുകാരന് സസ്‌പെൻഷൻ


വൈരാഗ്യത്തിൽ വിനുകുമാർ യുവതിയുടെ പിതാവ് ഉൾപ്പെട്ട ഗ്രന്ഥശാലയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ശബ്ദസന്ദേശങ്ങൾ ഇട്ടു. തുടർന്നാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

പ്രതീകാത്മ ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: പോലീസുകാരന്റെ ഭാര്യയെ ഫെയ്‌സ്ബുക്ക് മെസഞ്ചറിലൂടെ വിളിച്ചു ശല്യം ചെയ്യുകയും, ഇത് ചോദ്യംചെയ്ത യുവതിയുടെ ഭർത്താവിനെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പോലീസുകാരന് സസ്പെൻഷൻ.

എ.ഡി.ജി.പി.യുടെ ഓഫീസിലെ പോലീസുകാരനായ പിരപ്പൻകോട് വാദ്യാരുകോണം സ്വദേശി വിനുകുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഇക്കഴിഞ്ഞ 14-ന് വെഞ്ഞാറമൂട് സ്വദേശിനിയായ യുവതിയെ നിരന്തരം ഫെയ്‌സ്ബുക്ക് വഴി വീഡിയോ കോൾ ചെയ്തു ശല്യപ്പെടുത്തിയിരുന്നു. യുവതി ഭർത്താവിനോട് വിവരം പറഞ്ഞു. തുടർന്ന് ഭർത്താവ് വിനുകുമാറുമായി സംസാരിക്കുകയും വാക്കേറ്റമാകുകയും ചെയ്തു. അടുത്ത ദിവസം വിനുകുമാർ യുവതിയുടെ ഭർത്താവിനെ വിളിച്ചു ഭീഷണിപ്പെടുത്തി. തുടർന്നാണ് യുവതി വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി. അന്വേഷിക്കുകയും കർശനമായ അച്ചടക്ക നടപടി ആവശ്യപ്പെട്ട് റൂറൽ എസ്.പി. ഡി ശില്പയ്ക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. ആദ്യം മംഗലപുരം സ്റ്റേഷനിലേക്കു സ്ഥലം മാറ്റുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ വിനുകുമാർ യുവതിയുടെ പിതാവ് ഉൾപ്പെട്ട ഗ്രന്ഥശാലയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ശബ്ദസന്ദേശങ്ങൾ ഇട്ടു. തുടർന്നാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

Content Highlights: police officer harassed another police officer wife - suspended


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented