പ്രതീകാത്മകചിത്രം| Photo: Mathrubhumi
തൃശ്ശൂര്‍: കാസര്‍കോട്ടുള്ള യുവതിയെ തൃശ്ശൂരിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത പോലീസുകാരന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ കെ.എ.പി. ക്യാമ്പ് രണ്ടാംബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീരാജിനെയാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് അയിലൂര്‍ സ്വദേശിയാണ്.
സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കിയാണ് തൃശ്ശൂരിലേക്ക് വിളിച്ചുവരുത്തിയത്. ഹോട്ടലില്‍ മുറിയെടുത്ത് പീഡിപ്പിച്ചു. എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദിച്ചു. ശരീരത്തിന് ക്ഷതമേറ്റതിന് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം പുറത്തുപറഞ്ഞാല്‍ പ്രചരിപ്പിക്കാനായി നഗ്‌നചിത്രങ്ങളെടുത്തെന്നും യുവതിയുടെ മൊഴിയിലുണ്ട്.
വീട്ടില്‍ വിടാതെ തടഞ്ഞുവെച്ച് പീഡനം തുടര്‍ന്നെന്നും അതിനിടെ ഗര്‍ഭിണിയായി ഗര്‍ഭച്ഛിദ്രം ചെയ്യേണ്ടി വന്നെന്നും പരാതിയിലുണ്ട്. സ്വര്‍ണവള ഊരി വാങ്ങിയെന്നും പണമെല്ലാം കവര്‍ന്നെന്നും പരാതിയില്‍ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് തൃശ്ശൂരില്‍ മൊഴി കൊടുക്കാനെത്തിയ യുവതിക്ക് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍ സഹായം നല്‍കി.
Content Highlights: police officer arrested in rape case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..