സുഹൃത്തിന്റെ ഭാര്യയുടെ പത്ത് പവന്‍ സ്വര്‍ണം മോഷ്ടിച്ച പോലീസുകാരന്‍ പിടിയില്‍


ശ്യാംപ്രസാദ് ഉത്തമന്‍ \ മാതൃഭൂമി ന്യൂസ്‌

പ്രതീകാത്മക ചിത്രം

കൊച്ചി: മാങ്ങാ മോഷണത്തിലെ പോലീസ് കള്ളന്റെ കേസ് ഒതുക്കി തീര്‍ത്തതിന് പിന്നാലെ പോലീസിന് നാണക്കേടായി മറ്റൊരു മോഷണക്കേസ്‌. സുഹൃത്തിന്റെ വീട്ടില്‍ നിന്ന്‌ പത്ത് പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ എ.ആര്‍ ക്യാമ്പിലെ പോലീസുകാരന്‍ അമല്‍ദേവ് പിടിയിലായി. മോഷ്ടിച്ച സ്വര്‍ണം പണയംവെച്ച് തന്റെ ബാധ്യതകള്‍ തീര്‍ക്കാനായിരുന്നു ഇയാളുടെ ശ്രമം.

ഞാറക്കല്‍ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അമലിന്റെ അയല്‍ക്കാരനും ഉറ്റ സുഹൃത്തുമായ നിതിന്‍ എന്നയാളുടെ വീട്ടില്‍ നിന്ന് അയാളുടെ ഭാര്യയുടെ മാലയാണ് പ്രതി മോഷ്ടിച്ചത്. വീട്ടില്‍ അമല്‍ എത്തിയതിന് ശേഷമാണ് മാല മോഷണം പോയത്. അമല്‍ മാത്രമാണ് ഈ സമയം വീട്ടില്‍ വന്നതെന്ന് നിതിന്റെ അച്ഛന്‍ നടേശന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

തുടര്‍ന്നാണ് പോലീസ് അമലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ലക്ഷങ്ങളുടെ ബാധ്യതയുള്ളയാളാണ് അമല്‍. ഓണ്‍ലൈന്‍ റമ്മി കളിച്ചാണ് ഇയാള്‍ ലക്ഷങ്ങളുടെ ബാധ്യത വരുത്തിയതെന്നാണ് പറയുന്നത്.. മുന്‍പ് സിറ്റി എ.ആര്‍ ക്യാമ്പില്‍ നിന്ന് 75,000 രൂപ നഷ്ടപ്പെട്ട കേസിലും ഇയാള്‍ ആരോപണ വിധേയനാണ്.

ഈ സംഭവത്തിന് പിന്നാലെ ഇയാള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മെഡിക്കല്‍ ലീവിലായിരുന്നു. മോഷ്ടിച്ച മാല പണയംവെച്ച സ്ഥലത്ത് എത്തിച്ച് തെളിവെടുത്ത ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

Content Highlights: police man, crime news, kerala police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented