റോഡിലെ കുഴിയില്‍വീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവം; കരാര്‍ കമ്പനിക്ക് നോട്ടീസ് അയച്ച് പോലീസ്


ദേശീപാതയിലെ കുഴി, അപകടത്തിൽ മരിച്ച ഹാഷിം | Screengrab: മാതൃഭൂമി ന്യൂസ്‌

കൊച്ചി: അങ്കമാലിയില്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവത്തില്‍ കരാര്‍ കമ്പനിക്കെതിരെ നടപടിക്കൊരുങ്ങി പോലീസ്. കമ്പനിക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് പോലീസ്. ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് കമ്പനിയുടെ ഉദ്യോഗസ്ഥന്‍ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയത്. ദേശീയപാതയിലെ കുഴിയില്‍ വീണ് മാഞ്ഞാലി സ്വദേശി ഹാഷിം മരിച്ചത് വെള്ളിയാഴ്ച രാത്രിയാണ്.

ഇതിന് പിന്നാലെ ദേശീപാത അതോറിറ്റിക്കും കരാര്‍ കമ്പനിക്കുമെതിരെ പ്രതിഷേധം വ്യാപകമായിരുന്നു. സംഭവത്തില്‍ കേസെടുത്തെങ്കിലും പോലീസ് ആരെയും പ്രതിചേര്‍ത്തിരുന്നില്ല. വിമര്‍ശനം ശക്തമായതോടെയാണ് കരാര്‍ കമ്പനിക്കെതിരെ കേസെടുത്തത്. ഉദ്യോഗസ്ഥനോട് നെടുമ്പാശ്ശേരി പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇതിന് ശേഷം അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് നല്‍കുന്ന വിവരം. നിലവില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിട്ടുള്ളത്. ഇത് ജാമ്യം ലഭിക്കുന്ന വകുപ്പാണ്.

നരഹത്യക്ക് കേസെടുക്കണമെന്നാണ് എംഎല്‍എ ആവശ്യപ്പെട്ടത്. സംഭവത്തില്‍ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസും ആവശ്യപ്പെട്ടിരുന്നു. ദേശീയപാത അതോറിറ്റി അധികൃതര്‍ക്കെതിരെയും കേസെടുക്കുന്നതിലെ നിയമവശങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. അങ്കമാലിയ്ക്കടുത്ത് അത്താണിയിലാണ് വെള്ളിയാഴ്ച രാത്രി അപകടമുണ്ടായത്.

സ്‌കൂട്ടര്‍ കുഴിയില്‍ വീണതിനെ തുടര്‍ന്ന് റോഡിന് എതിര്‍വശത്തേക്ക് തെറിച്ചുവീണ ഹാഷിമിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.അങ്കമാലി - ഇടപ്പള്ളി റോഡിലെ നെടുമ്പാശ്ശേരി സ്‌കൂളിന് സമീപം റോഡിലെ വളവിലാണ് രാത്രി 11 മണിയോടെ അപകടമുണ്ടായത്. ഹോട്ടല്‍ തൊഴിലാളിയാണ് മരിച്ച ഹാഷിം.

Content Highlights: accident, accidental death, notice, kerala police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022

Most Commented