മൂന്നുപേരുടെ മരണം: തകര്‍ന്നത് ബൈക്കിന്റെ പിന്‍ഭാഗം മാത്രം, ദുരൂഹത; ദൃശ്യങ്ങള്‍ തേടി പോലീസ്


അപകടസ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു. ഇൻസെറ്റിൽ അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളികൾ

കൊട്ടിയം: തീരദേശറോഡില്‍ മുക്കം ബീച്ചിനടുത്ത് ബൈക്കിലെത്തിയ മൂന്നു മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ സിറ്റി പോലീസ് കമ്മിഷണര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു.

പോലീസിന്റെ ശാസ്ത്രീയ പരിശോധനവിഭാഗവും സ്ഥലത്തെത്തി തെളിവുകളെടുത്തിട്ടുണ്ട്. മൂന്നുപേര്‍ മരിച്ച ബൈക്കപകടത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപണമുന്നയിച്ചതോടെയാണ് പോലീസ് ഉന്നതതല അന്വേഷണം ആരംഭിച്ചത്.സംഭവസ്ഥലം പോലീസ് കയര്‍കെട്ടിത്തിരിച്ച് ബന്തവസ്സിലാക്കി. കൂടുതല്‍ പോലീസുകാരെത്തി വിവരങ്ങള്‍ ശേഖരിച്ചു.

കടല്‍കയറ്റം തടയുന്നതിന് കടലോരത്ത് റോഡിനോടുചേര്‍ന്ന് നിരത്തിയ കൂറ്റന്‍ ടെട്രാപോഡിലേക്ക് മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു ബൈക്കും മൃതദേഹങ്ങളും.

എന്നാല്‍ കോണ്‍ക്രീറ്റ് നിര്‍മിത ടെട്രാപോഡിലേക്ക് ഇടിച്ചുകയറിയ നാശങ്ങളൊന്നും ബൈക്കിന്റെ മുന്‍ഭാഗത്തോ വശത്തോ ഇല്ലായിരുന്നു. പിന്‍ഭാഗത്തുമാത്രമാണ് ബൈക്കിന് നാശമുണ്ടായിട്ടുള്ളത്. അതു ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കളും നാട്ടുകാരും അപകടത്തില്‍ ദുരൂഹത ആരോപിക്കുന്നത്.

ടെട്രാപോഡിലേക്ക് നിയന്ത്രണംവിട്ട ബൈക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് പോലീസ് ഭാഷ്യം. പോലീസ് ഇത്തരത്തില്‍ പറയുന്നുണ്ടെങ്കിലും മറ്റ് ഏതെങ്കിലും വാഹനങ്ങള്‍ അപകടത്തിന് വഴിയൊരുക്കിയിട്ടുണ്ടോ എന്നതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തുന്നുണ്ട്.

പുലര്‍ച്ചെ തീരദേശറോഡുവഴി കടന്നുപോയിട്ടുള്ള വാഹനങ്ങളുടെ വിവരങ്ങള്‍ തീരദേശറോഡിന് സമീപത്തെ നിരീക്ഷണ ക്യാമറകളില്‍നിന്ന് പോലീസ് ശേഖരിക്കുന്നുണ്ട്. സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ശാസ്ത്രീയവിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

സംഘം സ്ഥലത്തുനിന്ന് സാമ്പിളുകള്‍ ശേഖരിച്ചു. മരിച്ച മൂന്നുപേരില്‍ അമീന്റെ ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് വണ്ടി ഓടിച്ചിരുന്നയാള്‍ ധരിച്ചിരുന്നതെന്നു കരുതുന്ന ഹെല്‍മെറ്റ് അപകടസ്ഥലത്ത് കിടപ്പുണ്ടായിരുന്നു.

നിരീക്ഷണ ക്യാമറകള്‍ കടലാസിലൊതുങ്ങി; തപ്പിത്തടഞ്ഞ് അധികാരികള്‍

കൊട്ടിയം: കൊല്ലം-പൊഴിക്കര തീരദേശ പാതയില്‍ മയ്യനാട് ഗ്രാമപ്പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ കടലാസിലൊതുങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുപേര്‍ മരിച്ച വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍തേടി പതിവുപോലെ അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ നിരീക്ഷണ ക്യാമറകള്‍ തപ്പിനടന്നു. കുറ്റകൃത്യങ്ങളും വാഹനാപകടങ്ങളും മാലിന്യം തള്ളുന്നതും വ്യാപകമായതോടെയാണ് തീരദേശ റോഡില്‍ ക്യാമറ സ്ഥാപിക്കുന്നതിന് മയ്യനാട് പഞ്ചായത്ത് തീരുമാനിച്ചത്.

തനത് ഫണ്ടില്‍നിന്ന് അഞ്ചുലക്ഷം രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. കെല്‍ട്രോണ്‍ അധികൃതര്‍ സ്ഥലംസന്ദര്‍ശിച്ച് പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. ലക്ഷ്മീപുരം തോപ്പ്, മുക്കം, താന്നി ഭാഗങ്ങളില്‍ മൂന്നും ഉമയനല്ലൂര്‍ ഏലായില്‍ ഒന്നും ക്യാമറ സ്ഥാപിക്കുന്നതിനായിരുന്നു തീരുമാനം. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ക്യാമറ സ്ഥാപിക്കുന്ന നടപടികള്‍ നീണ്ടുപോയി. തിങ്കളാഴ്ച പുലര്‍ച്ചെ അപകടം നടന്ന സ്ഥലവും ഇതിന്റെ പരിധിയിലാണ്.

Content Highlights: police investigation on kollam accident


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented