ബാഗില്‍ സൂക്ഷിച്ച സ്വര്‍ണം നഷ്ടപ്പെട്ടെന്ന് ആദം അലി, മനോരമയെ കൊല്ലാനുപയോഗിച്ച കത്തി കണ്ടെടുത്തു


ബാഗില്‍ സൂക്ഷിച്ച സ്വര്‍ണം നഷ്ടപ്പെട്ടെന്നാണ് പ്രതി പറയുന്നത്. എന്നാല്‍ ഇത് വിശ്വസിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. കസ്റ്റഡി കാലാവധി അവസാനിക്കാന്‍ ഏഴ് ദിവസം കൂടി ബാക്കിയുണ്ട്. ഇതിനുള്ളില്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

ആദം അലിയെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചപ്പോൾ നാട്ടുകാരുടെ രോഷപ്രകടനം

തിരുവനന്തപുരം: കേശവദാസപുരത്ത് മനോരമയെന്ന വീട്ടമ്മയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി അന്വേഷണസംഘം കണ്ടെടുത്തു. പ്രതി ആദം അലിയുമായി കൊലപാതകം നടന്ന സ്ഥലത്ത് പോലീസ് തെളിവെടുപ്പു നടത്തി.ഓടയില്‍നിന്നാണ് കത്തി കണ്ടെത്തിയത്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി ഇയാള്‍ ഒളിപ്പിച്ചത് ജോലിചെയ്തിരുന്ന കെട്ടിടത്തിന്റെ അഴുക്കുവെള്ളം ഒഴുകിപ്പോകുന്ന പൈപ്പിലായിരുന്നു.

എന്നാല്‍, ഇവിടെനിന്ന് ഇത് ഓടയിലേക്ക് വീഴുകയായിരുന്നു. മനോരമയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ഈ കത്തി കൈയില്‍ കരുതിയാണ് വീട്ടിലേക്കു പോയതെന്ന് അലി പോലീസിനോട് സമ്മതിച്ചു. കൊലപ്പെടുത്തിയശേഷം കാലില്‍ കല്ലുകെട്ടിയാണ് കിണറ്റില്‍ തള്ളിയത്. തുടര്‍ന്ന് രക്തക്കറകളെല്ലാം കഴുകിക്കളഞ്ഞ് താമസസ്ഥലത്തെത്തി വസ്ത്രംമാറിയശേഷമാണ് ഇയാള്‍ കടന്നത്.

വീട്ടില്‍ മനോരമ മാത്രമാണുള്ളതെന്ന് മനസ്സിലാക്കിയാണ് ഇയാളെത്തിയത്. മനോരമ വീടിനു പുറത്ത് നില്‍ക്കുന്നത് പ്രതി കണ്ടിരുന്നു. വീട്ടുവളപ്പിലെ പൂവ് ചോദിച്ചാണ് അകത്തേക്കു ചെന്നത്. വെള്ളമെടുക്കാന്‍ വന്നതിനെത്തുടര്‍ന്ന് മുന്‍ പരിചയമുള്ളതു കാരണം കൊല്ലപ്പെട്ട വീട്ടമ്മയ്ക്ക് അസ്വാഭാവികത തോന്നിയില്ല.

പൂവ് പറിക്കാന്‍ മനോരമ വീടിനു പുറകിലേക്കു പോയപ്പോള്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. കത്തികൊണ്ട് കഴുത്തുമുറിച്ചശേഷം തുണിമുറുക്കി കൊലപ്പെടുത്തുകയായിരുന്നു. വീടിനു പിന്നില്‍ വച്ചായിരുന്നു കൊലപാതകം.ഇയാള്‍ കവര്‍ന്ന മനോരമയുടെ ആഭരണങ്ങള്‍ കണ്ടെത്താനുണ്ട്. പ്രതി താമസിച്ച വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ആഭരണങ്ങള്‍ ലഭിച്ചിട്ടില്ല.

ബാഗില്‍ സൂക്ഷിച്ച സ്വര്‍ണം നഷ്ടപ്പെട്ടെന്നാണ് പ്രതി പറയുന്നത്. എന്നാല്‍ ഇത് വിശ്വസിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. കസ്റ്റഡി കാലാവധി അവസാനിക്കാന്‍ ഏഴ് ദിവസം കൂടി ബാക്കിയുണ്ട്. ഇതിനുള്ളില്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

പ്രതിക്കെതിരേ ജനരോഷം

കേശവദാസപുരം കൊലക്കേസില്‍ പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ശക്തമായ ജനരോഷമുണ്ടായി. ഇയാളെ കൈയേറ്റം ചെയ്യാനൊരുങ്ങി. പോലീസ് ഇടപെട്ട് നാട്ടുകാരെ മാറ്റിയശേഷമാണ് തെളിവെടുപ്പു പൂര്‍ത്തിയാക്കിയത്. പ്രതിയുമായി തെളിവെടുപ്പിന് എത്തുന്നതറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.

പ്രശ്‌നങ്ങളുണ്ടാക്കരുതെന്നും നടപടികള്‍ തടസ്സപ്പെടുത്തരുതെന്നും പോലീസ് സ്ഥലത്ത് തടിച്ചുകൂടിയവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പ്രതിയുമായി വാഹനം എത്തിയതോടെ ജനക്കൂട്ടം രോഷത്തോടെ തള്ളിക്കയറുകയായിരുന്നു. കത്തി ഉപേക്ഷിച്ച സ്ഥലം കാണിച്ചശേഷം തിരികെ കൊണ്ടുപോകുന്നതിനിടെ ഇയാള്‍ക്കുനേരേ കൈയേറ്റശ്രമമുണ്ടായി. പോലീസ് സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കി.

Content Highlights: manorama, murder, adam ali


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022

Most Commented