പിടിച്ചെടുത്ത കഞ്ചാവുപൊതികളുമായി പോലീസ് നായ റാണയ്ക്കൊപ്പം ഹാൻഡ്ലർമാർ
തളിക്കുളം: വാടകവീട്ടില്‍ ഒളിപ്പിച്ച കഞ്ചാവ് പോലീസ് നായ മണത്ത് കണ്ടെത്തി. പുതുക്കുളങ്ങര കളാംപറമ്പ് പുതിയവീട്ടില്‍ തസ്ലിമിന്റെ (21) വാടകവീട്ടിലെ അടുക്കളയില്‍നിന്ന് 25 പൊതി കഞ്ചാവാണ് പിടികൂടിയത്. കൊടുങ്ങല്ലൂര്‍ ഡി.വൈ.എസ്.പി.യുടെ സ്ക്വാഡും വാടാനപ്പള്ളി പോലീസും കെ.9 സ്ക്വാഡും തൃശ്ശൂര്‍ റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും നടത്തിയ പരിശോധനയിലാണ് പോലീസ് നായ റാണ കഞ്ചാവ് മണത്തുപിടിച്ചത്.
തളിക്കുളം, വാടാനപ്പള്ളി മേഖലകളില്‍ വ്യാപകമായി മയക്കുമരുന്ന് വിപണനം നടക്കുന്നതായി തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ഒരു മാസത്തോളമായി പോലീസ് സംഘത്തിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തസ്ലീം വാടകവീട്ടില്‍ കഞ്ചാവ് ചെറുപൊതികളാക്കി വില്‍പ്പന നടത്തുന്ന വിവരം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ വാഹനമോഷണം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് തസ്ളീമെന്നും പോലീസ് പറഞ്ഞു.
പോലീസിനെ കണ്ടപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെട്ടു. വാടാനപ്പള്ളി ഐ.എസ്.എച്ച്.ഒ. സനീഷ്, എസ്.ഐ.മാരായ വിവേക് നാരായണന്, രാജീവ്, കൊടുങ്ങല്ലൂര്‍ ക്രൈം സ്ക്വാഡ് എസ്.ഐ. പി.സി. സുനില്‍, എ.എസ്.ഐ. ടി.ആര്. ഷൈന്‍, ഗ്രേഡ് സീനിയര്‍ സി.പി.ഒ.മാരായ സൂരജ് വി. ദേവ്, ലിജു ഇയ്യാനി, മിഥുന് ആര്. കൃഷ്ണ, സി.പി.ഒ. അരുണ്‍ നാഥ്, കെ.9 സ്ക്വാഡ് അംഗങ്ങളായ രാകേഷ്, ജോജോ, റിനു ജോര്‍ജ് എന്നിവര്‍ പരിശോധനയ്ക്കുണ്ടായി.
Content Highlights: Police dog found 25 bags of cannabis hidden in a rented house
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..