ബലിത്തറകളും മൃഗബലിക്കുള്ള കത്തിയും ഹോമകുണ്ഡവും; തങ്കമണിയിൽ ആഭിചാര കര്‍മമെന്ന് ആരോപണം


റോബിന്റെ വീടിനടുത്തുള്ള ബലിക്കല്ല്/ മൃഗബലിനടത്താനുള്ള വാളും പാത്രങ്ങളും

ചെറുതോണി: ഇടുക്കി തങ്കമണിക്ക് സമീപം യൂദാഗിരിയില്‍ ആഭിചാര കര്‍മങ്ങള്‍ നടത്തുന്നെന്ന ആരോപണത്തിന് വിധേയനായ ആളുടെ വീട്ടില്‍ ബലിത്തറകളും, മൃഗബലിക്കുള്ള കത്തികളും ഹോമകുണ്ഡവും കണ്ടെത്തി. യൂദാഗിരി പറത്താനത്ത് റോബിനെതിരേ നാട്ടുകാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു പോലീസ് പരിശോധന.

റോബിന്റെ പറമ്പില്‍നിന്ന് തലയറത്ത കോഴികളുടെ അവശിഷ്ടങ്ങളും കിട്ടി. എന്നാല്‍, പോലീസ് കേസെടുത്തില്ല. പോലീസ് എത്തുന്നതറിഞ്ഞ്, മന്ത്രവാദത്തിന് ഉപയോഗിച്ചിരുന്ന സാമഗ്രികള്‍ ഇവിടെനിന്ന് മാറ്റിയെന്ന് നാട്ടുകാര്‍ ആരോപിച്ചു.റോബിന്റെ വീട്ടില്‍ മന്ത്രവാദവും മൃഗബലിയും നടക്കുന്നെന്നുകാട്ടി നാട്ടുകാര്‍ നേരത്തേ പരാതി നല്‍കിയിരുന്നു. എന്നാല്‍, പോലീസ് നടപടി സ്വീകരിച്ചില്ല. ഇക്കാര്യം 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പരിശോധനയ്ക്ക് തങ്കമണി പോലീസ് എത്തിയത്. തോപ്രാംകുടി സ്വദേശിയായിരുന്ന പറത്താനത്ത് റോബിനും കുടുംബവും 14 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തങ്കമണിക്ക് സമീപം യൂദാഗിരിയില്‍ (ഉണ്ണിസിറ്റി) താമസമാക്കുന്നത്. അന്നുമുതല്‍ മന്ത്രവാദവും മൃഗബലിയും നടത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. കോഴി, ആട്, മുയല്‍ തുടങ്ങിയവയെയാണ് ബലി നല്‍കിയിരുന്നത്. ചൊവ്വാ, വെള്ളി ദിവസങ്ങളില്‍ ആളുകള്‍ കുടുംബസമേതം ഇവിടെ എത്താറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

ഇവരെ ക്രൈസ്തവസഭയില്‍നിന്ന് പുറത്താക്കിയിരുന്നു. അയല്‍ക്കാരും പ്രദേശവാസികളുമായി സഹകരണമില്ലായിരുന്നു. അപരിചിതരായ പെണ്‍കുട്ടികളെ ഇവിടെ താമസിപ്പിച്ചിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. മത്സ്യ, മാംസ വിപണനകേന്ദ്രങ്ങളില്‍നിന്നു മാലിന്യങ്ങള്‍ ഇവിടെ കൊണ്ടുവന്നിട്ടിരുന്നു. നാട്ടുകാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് പഞ്ചായത്താണ് ഇത് നിര്‍ത്തിച്ചത്.

എന്നാല്‍, മുമ്പ് വീട്ടില്‍ വിവിധ പൂജകള്‍ നടത്തിയിരുന്നെന്നും, പോലീസ് നിര്‍ദേശപ്രകാരം അതെല്ലാം നിര്‍ത്തിയെന്നും റോബിന്‍ പറഞ്ഞു. റോബിന്‍ അടുത്ത ദിവസം തങ്കമണി സ്റ്റേഷനില്‍ ഹാജരാകണമെന്ന് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

Content Highlights: Police conduct search after complaint against Black magic in Idukki


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented