അമിതവേഗത്തിൽ അപകടകരമായി പാഞ്ഞ കാറിന്റെ വശം അപകടത്തിൽപ്പെട്ട് പൊളിഞ്ഞനിലയിൽ
അരൂര്‍: യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകടമുണ്ടാക്കുംവിധം അമിതവേഗത്തില്‍ പാഞ്ഞ കാര്‍ പോലീസ് പിന്നാലെയെത്തി പിടികൂടി. ഒരാളെ കസ്റ്റഡിയിലെടുത്തു. മറ്റൊരാള്‍ ഓടിരക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് എരമല്ലൂര്‍ ജങ്ഷനില്‍നിന്ന് എഴുപുന്നയിലേക്കുള്ള റോഡിലാണ് ലൈറ്റിട്ട് കാര്‍ പാഞ്ഞത്. കാറിന്റെ വശങ്ങളാകെ അപകടത്തില്‍പ്പെട്ട രീതിയില്‍ പൊളിഞ്ഞിരിക്കുകയായിരുന്നു. ടയറും പഞ്ചറായിരുന്നു എന്ന് ദൃസാക്ഷികള്‍ പറഞ്ഞു.
ഈ നിലയിലായിട്ടും വേഗത്തില്‍ പാഞ്ഞ കാര്‍ എഴുപുന്ന റെയില്‍വേ ഗേറ്റിന് തൊട്ടുമുന്‍പ് ശ്രീനാരായണപുരം ഭാഗത്തേക്ക് ഓടിച്ചുകയറ്റി. വീതികുറഞ്ഞ റോഡില്‍ എതിര്‍ദിശയില്‍ മറ്റൊരു കാര്‍ വന്നതിനെ തുടര്‍ന്നാണ് ഇവര്‍ കുടുങ്ങിയത്.
പിന്നാലെ എത്തിയ പോലീസ് എരമല്ലൂര്‍ സ്വദേശി പ്രജിത്ത് എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. കെ.എല്‍. 43. എം. 5957 രജിസ്ട്രേഷന് നമ്പറിലുള്ള ടാക്സി കാറാണിത്. കസ്റ്റഡിയിലുള്ളയാളെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്ന് പോലീസ് പറഞ്ഞു. പരിശോധനയ്ക്കിടെ കൈകാണിച്ചിട്ട് നിര്‍ത്താതെ പോയതിനെ തുടര്‍ന്നാണ് പോലീസ് കാറിനുപിന്നാലെ എത്തിയത്.
Content Highlights: police chased over speed car in aroor
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..