'അതേനാണയത്തില്‍ തിരിച്ചടിക്കണം': വിദ്വേഷപ്രചരണം, കണ്ണൂരില്‍ യുവമോര്‍ച്ച നേതാവിനെതിരേ കേസ്


വി.കെ. സ്മിന്ദേഷ്

കണ്ണൂര്‍: വിദ്വേഷപ്രചരണം നടത്തിയെന്ന കേസില്‍ കണ്ണൂരില്‍ യുവമോര്‍ച്ച നേതാവിനെതിരേ പോലീസ് കേസെടുത്തു. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി.കെ. സ്മിന്ദേഷിനെതിരെയാണ് പാനൂര്‍ പോലീസ് കേസെടുത്തത്. പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താലിന്റെ തലേദിവസം വി.കെ. സ്മിന്ദേഷ് സാമൂഹികമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തിയെന്നും മതസ്പര്‍ദ്ധ വളര്‍ത്തുന്നരീതിയിലുള്ള ശബ്ദസന്ദേശം പ്രചരിപ്പിച്ചെന്നുമാണ് പോലീസ് പറയുന്നത്.

പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താലിനെതിരേ അതേ നാണയത്തില്‍ തിരിച്ചടിക്കണമെന്നും ഒരുതുറന്ന യുദ്ധത്തിന് തയ്യാറാകണമെന്നുമാണ് സ്മിന്ദേഷിന്റെ ശബ്ദസന്ദേശത്തില്‍ പറയുന്നത്. കഴിഞ്ഞദിവസം വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഈ സന്ദേശം പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

ശബ്ദസന്ദേശത്തിലെ ചിലഭാഗങ്ങള്‍ ഇങ്ങനെ:-

''എസ്ഡിപിഐക്കാര്‍ കടകളില്‍ കയറി നാളെ കട അടയ്ക്കണമെന്ന് പറഞ്ഞിട്ടുണ്ട്. അതിന്റെ പിന്നാലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എല്ലാവരും കടകളില്‍ കയറി കട തുറക്കണം, സംരക്ഷണം നല്‍കും എന്നും പറഞ്ഞിട്ടുണ്ട്. പാനൂരും പരിസരപ്രദേശത്തുമുള്ള എല്ലാവരും നാളെ എത്തണം. ഇത് നമ്മുടെ അഭിമാനപ്രശ്‌നമാണ്. ഇതിലും വലിയ കൊടുങ്കാറ്റും പേമാരിയുമെല്ലാം കണ്ടിട്ട് പാനൂരില്‍ വളര്‍ന്നവരാണ് നമ്മള്‍. ആ നമ്മളെയാണ് സുഡാപ്പികള്‍ വെല്ലുവിളിക്കുന്നത്. ആ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട്, ഒരുതുറന്ന യുദ്ധത്തിന് നമ്മള്‍ തയ്യാറാകണം. എല്ലാവരും രാവിലെ 6.30ന് പാനൂര്‍ എത്തിച്ചേരണം. ഏതുരീതിയിലാണോ ഭീകരവാദികള്‍ നമ്മളോട് പ്രതികരിക്കുന്നത്, അതേനാണയത്തില്‍ അവര്‍ക്ക് തിരിച്ച് മറുപടി നല്‍കാന്‍ നമുക്ക് സാധിക്കണം. മുഴുവന്‍ ദേശസ്‌നേഹികളെയും പാനൂരിലേക്ക് ക്ഷണിക്കുന്നു. ഹര്‍ത്താലാണെന്ന് കരുതി ആരും വീട്ടിലിരിക്കരുത്, നമുക്ക് നാളെ ഹര്‍ത്താല്‍ ഇല്ല.''

Content Highlights: police case against yuvamorcha leader in kannur on whatsapp audio clip


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


photo: Getty Images

1 min

അത്ഭുതമായി ലിവാകോവിച്ച്...ക്രൊയേഷ്യയുടെ ഹീറോ

Dec 9, 2022


photo: Getty Images

1 min

വീണ്ടും ഗോളടിച്ച് മെസ്സി; ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം

Dec 10, 2022

Most Commented