വിദ്യാര്‍ഥിനിയുടെ വ്യാജചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ഒടുവില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കെതിരേ കേസ്


ഓണ്‍ലൈന്‍ ക്ലാസിലെ ചിത്രങ്ങളും സ്‌കൂളിലെ വിവിധ പരിപാടികളിലെ ചിത്രങ്ങളും എഡിറ്റ് ചെയ്താണ് പ്രചരിപ്പിച്ചത്. സംഭവം വിവാദമായതോടെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പ്രതീകാത്മക ചിത്രം | Photo: AFP

തിരുവനന്തപുരം: വിദ്യാര്‍ഥിനിയുടെ ചിത്രം എഡിറ്റ് ചെയ്ത് അക്കൗണ്ട് ഉണ്ടാക്കുകയും വ്യാജചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത വിദ്യാര്‍ഥിക്കെതിരേ ഒടുവില്‍ പോലീസ് കേസെടുത്തു.

കാട്ടാക്കട സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കെതിരേയാണ് റൂറല്‍ സൈബര്‍ ക്രൈം സെല്‍ കേസെടുത്തത്. സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കിയെങ്കിലും പോലീസുകാരന്റെ മകനായ വിദ്യാര്‍ഥിക്കെതിരേ കേസെടുക്കാത്തത് വിവാദമായിരുന്നു.

പെണ്‍കുട്ടിയുടെ മൊഴി വഞ്ചിയൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥരും പെണ്‍കുട്ടിയുടെ രക്ഷിതാക്കളുമായി സംസാരിച്ചു. തുടക്കത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നു നല്ല ഇടപെടലല്ല ഉണ്ടായതെന്നാണ് രക്ഷിതാക്കള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരോടു പറഞ്ഞത്.

പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു പ്രതിയായ കുട്ടിയും. രണ്ടുവര്‍ഷം മുമ്പ് ഇവിടെനിന്ന് ടി.സി. വാങ്ങിപ്പോയ വിദ്യാര്‍ഥി ഇപ്പോള്‍ നഗരത്തിലെ സ്‌കൂളിലാണ് പഠിക്കുന്നത്.

ഒരുമാസം മുമ്പാണ് പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളില്‍ അക്കൗണ്ട് തുടങ്ങുകയും മറ്റ് വിദ്യാര്‍ഥികള്‍ക്ക് വ്യാജ ചിത്രങ്ങള്‍ അയയ്ക്കുകയും ചെയ്തത്. ഇത് പതിവായതോടെ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരോടു പരാതിപ്പെട്ടു.

സ്‌കൂള്‍ അധികൃതരും പെണ്‍കുട്ടിയുടെ രക്ഷിതാക്കളും റൂറല്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. തുടര്‍ന്നും മറ്റു കുട്ടികള്‍ക്ക് ചിത്രങ്ങള്‍ അയച്ചപ്പോഴാണ് വ്യാജ ഐ.ഡി.ക്ക് പിന്നില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണെന്ന് കണ്ടെത്തിയത്. സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളുമാണ് വ്യാജ അക്കൗണ്ടിനു പിന്നിലെ ആളെ കണ്ടെത്താന്‍ സഹായിച്ചത്.

ഐ.ടി. ആക്ട് പ്രകാരമുള്ള വകുപ്പുകളും ചേര്‍ത്താണ് വിദ്യാര്‍ഥിക്കെതിരേ കേസെടുത്തത്. ഓണ്‍ലൈന്‍ ക്ലാസിലെ ചിത്രങ്ങളും സ്‌കൂളിലെ വിവിധ പരിപാടികളിലെ ചിത്രങ്ങളും എഡിറ്റ് ചെയ്താണ് പ്രചരിപ്പിച്ചത്. സംഭവം വിവാദമായതോടെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Content Highlights: police case against plusone student who circulated morphed photos of girl student


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented