പരിശീലനപ്പറക്കലിനിടെ അപമര്യാദയായി പെരുമാറിയെന്ന് പരാതി; ഫ്‌ളൈയിങ് ഇന്‍സ്ട്രക്ടര്‍ക്കെതിരേ കേസ്


പ്രതീകാത്മക ചിത്രം/മാതൃഭൂമി

വലിയതുറ: വിമാനത്തിലെ പരിശീലനപ്പറക്കലിനിടെ പരിശീലകന്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയതായി പരാതി. ലൈംഗികച്ചുവയോെട സംസാരിക്കുകയും അപമാനിക്കുകയും ചെയ്തതായി കാണിച്ച് വിദ്യാര്‍ഥിനി നല്‍കിയ പരാതിയെത്തുടര്‍ന്ന് ചീഫ് ഫ്‌ളൈയിങ് ഇന്‍സ്ട്രക്ടര്‍ക്കെതിരേ വലിയതുറ പോലീസ് കേസെടുത്തു.

ചാക്ക രാജീവ്ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജിയിലെ ചീഫ് ഫ്‌ളൈയിങ് ഇന്‍സ്ട്രക്ടര്‍ രാജേന്ദ്രനെതിരേയാണ് വലിയതുറ പോലീസ് കേസെടുത്തത്. ജനുവരിയിലായിരുന്നു സംഭവം.

അക്കാദമിയില്‍, സ്ത്രീകള്‍ക്കെതിരേയുള്ള അക്രമം അന്വേഷിക്കുന്ന കമ്മിറ്റിയില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം വൈകുന്നതിനാലാണ് വിദ്യാര്‍ഥിനി കഴിഞ്ഞ ദിവസം വലിയതുറ പോലീസില്‍ പരാതി നല്‍കിയത്.

Content Highlights: police case against flying instructor of a flying school for insulting girl student during training

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented