പോലീസ് അറസ്റ്റു ചെയ്ത വിഷ്ണുസജീവ്,എസ്. സഞ്ജു,അപ്പു എന്നിവർ
വളാഞ്ചേരി: സുഹൃത്തിനെ 12 മണിക്കൂര്‍ ബന്ദിയാക്കി തോക്കുകൊണ്ട് തലയ്ക്കടിക്കുകയും ക്രൂരമായി മര്ദിക്കുകയുംചെയ്തതായി പരാതി. സംഭവത്തില്‍ മൂന്നു പേരെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ വള്ളികുന്നം സ്വദേശികളായ കമ്പിളിശ്ശേരി വിഷ്ണുസജീവ് (33), കടുവിനാല്‍ മലവിള വടക്കേത ില് എസ്. സഞ്ജു (31), അപ്പു (30) എന്നിവരെയാണ് വളാഞ്ചേരി എസ്.എച്ച്.ഒ. കെ.ജെ. ജിനേഷും സംഘവും അറസ്റ്റ് ചെയ്തത്.
വളാഞ്ചേരിയില്‍ കോഴിക്കോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നോക്കിനടത്തിപ്പുകാരനായ ആലപ്പുഴ സ്വദേശി ശ്രീലാലിനെയാണ് സ്ഥാപനത്തിന്റെ പാര്ട്ണര്മാര്കൂടിയായ സുഹൃത്തുക്കള്‍ മര്‍ദിച്ചതായി പരാതി ഉയര്‍ന്നതും നടപടികള്‍ ഉണ്ടായതും.
ജൂണ്‍ 25-നാണ് കേസിനാസ്പദമായ സംഭവം. സ്ഥാപനത്തിലെത്തിയ പ്രതികള്‍ യുവാവിനെ 12 മണിക്കൂര്‍ ബന്ദിയാക്കി മര്‍ദിച്ചു, മുദ്രക്കടലാസുകളിലും മറ്റും നിര്ംബന്ധിച്ച് ഒപ്പിടുവിച്ചു, ഗൂഗിള്‍പേ വഴി പണം കൈമാറ്റം ചെയ്യിപ്പിച്ചു, കാര്‍, മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചുപറിച്ചു എന്നിങ്ങനെയാണ് പരാതി.
നേരത്തെ ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍നിന്ന് പിരിഞ്ഞ ശ്രീലാല്‍ തൊട്ടടുത്തുതന്നെ സമാനസ്വഭാവമുള്ള മറ്റൊരു സ്ഥാപനം തുടങ്ങാന്‍ ശ്രമിച്ചതാണ് സുഹൃത്തുക്കളെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..