അബ്ദുൽലത്തീഫ്
എടവണ്ണപ്പാറ: മയക്കുമരുന്ന് കേസിലെ പിടികിട്ടാപ്പുള്ളിയെ ഇരുപത് കിലോമീറ്റര്‍ പിന്‍തുടര്‍ന്ന് പിടികൂടി വാഴക്കാട് പോലീസ്. വാഴക്കാട് നിന്നാരംഭിച്ച ചെയ്സിങ്ങ് പള്ളിക്കലിലാണ് അവസാനിച്ചത്.
450 ഗ്രാം ബ്രൗണ്‍ഷുഗര്‍ കടത്തുന്നതിനിടെ കൊണ്ടോട്ടി പോലീസ് പിടികൂടിയ പ്രതികളിലെ പിടികിട്ടാപുള്ളിയായ മുഖ്യ പ്രതി ഓമാനൂര്‍, പറമ്പന്‍കുന്നന്‍ അബ്ദുല്‍ ലത്തീഫിനെയാണ് (43) സാഹസികമായി പിടികൂടിയത്.
പോലീസ് ഇന്‍സ്‌പെക്ടര്‍ കുഞ്ഞിമോയിന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഊര്‍ക്കടവ് ഭാഗത്ത് വാഹനപരിശോധന നടത്തുന്നതിനിടെ ചുവന്ന ആള്‍ടോ കാറില്‍ എത്തിയ ഇയാള്‍ പോലീസ് കൈ കാണിച്ചപ്പോള്‍ നിര്‍ത്താതെ പോവുകയായിരുന്നു.
ഇതോടെ പിന്നാലെകൂടിയ പോലീസ് 20 കിലോമീറ്റര്‍ പിന്തുടര്‍ന്ന് വളരെ സാഹസികമായാണ് ഇയാളെ പിടികൂടിയത്.
ഉള്‍പ്രദേശത്ത് കുടെയും അങ്ങാടികളിലൂടെയും പോക്കറ്റ് റോഡുകളിലൂടെയുമെല്ലാം അമിതവേഗതയിലും അപകടം വരുത്താവുന്ന രീതിയിലും വാഹനമോടിച്ചെങ്കിലും അവസാനം ഇയാളെ പിടികൂടി. കൊണ്ടോട്ടി പോലീസിനെ ഏല്പിച്ചു.
Content Highlights: police arrested drug case accused
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..