6 മാസംകൊണ്ട് ബിരുദം,വൻതുക; സ്വപ്നയ്ക്ക് വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയയാളെ തലസ്ഥാനത്തെത്തിച്ചു


ആറു മാസംകൊണ്ട് ബിരുദം ലഭിക്കുമെന്ന പരസ്യം നൽകി വൻ തുക വാങ്ങി വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ് ഇയാളുടെ രീതി.

• സച്ചിൻ ദാസിനെ പോലീസ്തലസ്ഥാനത്തെത്തിച്ചപ്പോൾ, സ്വപ്ന സുരേഷ് | Photo: മാതൃഭൂമി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ചുനൽകിയതിന് അറസ്റ്റിലായ അമൃത്‌സർ സ്വദേശി സച്ചിൻ ദാസിനെ തലസ്ഥാനത്തെത്തിച്ചു. പഞ്ചാബിൽനിന്നു പിടിയിലായ ഇയാളെ വ്യാഴാഴ്ച തിരുവനന്തപുരത്തെത്തിച്ച് കോടതിയിൽ ഹാജരാക്കി. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇയാളെ കൂടുതൽ ചോദ്യംചെയ്യുന്നതിനായി മൂന്നു ദിവസത്തെ കസ്റ്റഡിയാവശ്യപ്പെട്ട് അന്വേഷണസംഘം വെള്ളിയാഴ്ച കോടതിയെ സമീപിക്കും.

പിടിയിലാകുമ്പോൾ ഇയാളിൽനിന്ന് വ്യാജ സർട്ടിഫിക്കറ്റുകൾ, വ്യാജമായി തയ്യാറാക്കിയ ഡ്രൈവിങ്‌ ലൈസൻസുകൾ, തിരിച്ചറിയൽ രേഖകൾ എന്നിവ പോലീസ് കണ്ടെടുത്തിരുന്നു. ആറു മാസംകൊണ്ട് ബിരുദം ലഭിക്കുമെന്ന പരസ്യം നൽകി വൻ തുക വാങ്ങി വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ് ഇയാളുടെ രീതി.

മഹാരാഷ്ട്രയിലെ ബാബാ സാഹേബ് അംബേദ്കർ സർവകലാശാലയുടെ ബി.കോം. സർട്ടിഫിക്കറ്റായിരുന്നു സ്വപ്നാ സുരേഷിനു നിർമിച്ചുനൽകിയത്. ഒരു ലക്ഷം രൂപ ഈടാക്കിയെന്നാണ് വിവരം.

Content Highlights: Police arrest Punjab native who forged degree certificate for Swapna Suresh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented