കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം വര്‍ധിക്കുന്നു; കൂടുതല്‍ പോക്സോ കേസുകള്‍ തിരുവനന്തപുരത്ത്


അഞ്ചുമാസത്തിനിടെ നാലു സ്ത്രീധനമരണങ്ങളും

പ്രതീകാത്മക ചിത്രം | ഫോട്ടോ:വിജേഷ് വിശ്വം

തിരുവനന്തപുരം: പോക്‌സോ നിയമപ്രകാരം സംസ്ഥാനത്ത് അഞ്ചുമാസത്തിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ചെയ്തത് തിരുവനന്തപുരം ജില്ലയില്‍. പോക്‌സോപ്രകാരം ഇക്കാലയളവില്‍ സംസ്ഥാനത്താകെ 1777 കേസുകള്‍ രജിസ്റ്റര്‍ചെയ്തപ്പോള്‍ തിരുവനന്തപുരത്തു മാത്രം 228 കേസുകളുണ്ട്. ഈ വര്‍ഷം ജനുവരിമുതല്‍ മേയ്വരെയുള്ള കണക്കുകളാണ് സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തുവിട്ടത്.

കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ പകുതിയിലേറെയാണ് ഈ അഞ്ചുമാസങ്ങള്‍ക്കിടയില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. നഗരപ്രദേശത്ത് 72 കേസുകളും ഗ്രാമപ്രദേശങ്ങളില്‍ 156 കേസുകളുമാണ് രജിസ്റ്റര്‍ചെയ്തത്.

2021-ല്‍ 3559 കേസുകളും 2020-ല്‍ 3056 കേസുകളും 2019-ല്‍ 3640 കേസുകളുമാണ് സംസ്ഥാനത്ത് പോക്‌സോപ്രകാരം രജിസ്റ്റര്‍ ചെയ്തത്. കുട്ടികള്‍ക്കെതിരെയുള്ള 2144 അതിക്രമസംഭവങ്ങളിലും കേസ് രജിസ്റ്റര്‍ചെയ്തു. ഇതില്‍ മൂന്നെണ്ണം ശൈശവവിവാഹമാണ്.

സ്ത്രീകള്‍ക്കെതിരായ 7983 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഭര്‍ത്താവോ ഭര്‍ത്തൃബന്ധുക്കളോ ഉപദ്രവിച്ചതായുള്ള 2236 പരാതികളിലും കേസെടുത്തു. നാല് സ്ത്രീധനമരണങ്ങളും ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തു. 982 ബലാത്സംഗങ്ങളും 97 തട്ടിക്കൊണ്ടുപോകലും അപമര്യാദയായി പെരുമാറിയതിന് 264 കേസുകളും റിപ്പോര്‍ട്ടുചെയ്തു.

ജില്ല തിരിച്ചുള്ള കണക്കുകള്‍ ചുവടെ ( 2022 ജനുവരി മുതല്‍ മേയ് വരെയുള്ള കണക്കുകള്‍)

തിരുവനന്തപുരം 228
കൊല്ലം 158
പത്തനംതിട്ട 84
ആലപ്പുഴ 91
കോട്ടയം 86
ഇടുക്കി 110
എറണാകുളം 167
തൃശ്ശൂര്‍ 141
പാലക്കാട് 124
മലപ്പുറം 186
കോഴിക്കോട് 170
വയനാട് 67
കണ്ണൂര്‍ 72
കാസര്‍കോട് 93

ആകെ 1777

കഴിഞ്ഞ വര്‍ഷം ആകെ രേഖപ്പെടുത്തിയ കേസുകള്‍ 3559

Content Highlights: pocso case, crime news

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented